ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം രണ്ടുതവണ ഒളിച്ചോടിയ 22 കാരന് കോടതി 20 വർഷം തടവും 41,000 രൂപ പിഴയും വിധിച്ചു. സൗത്ത് ബംഗളൂരു സ്വദേശി വെങ്കിടേഷിനാണ് തടവുശിക്ഷ വിധിച്ചത്.
രണ്ടുതവണ പെൺകുട്ടിയുമായി ഒളിച്ചോടിയ ഇയാൾ രണ്ടാം തവണ പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതായും പരാതിയിൽ പറയുന്നു. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ ജഡ്ജ് ഇഷ്റത്ത് ജഹാൻ ശിക്ഷ വിധിച്ചത്.
2021 ആഗസ്റ്റ് 31ന് ആദ്യതവണ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് പ്രതി കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ ഇയാൾ അറസ്റ്റിലായി. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. പെൺകുട്ടിയെയോ അവളുടെ മാതാപിതാക്കളെയോ കാണരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നൽകിയത്.
എന്നാൽ, ഇത് തെറ്റിച്ച യുവാവ് പിന്നീടും പെൺകുട്ടിയെ കാണുകയും പ്രലോഭിപ്പിച്ച് 2022 ഏപ്രിൽ 16ന് വീണ്ടും ചിറ്റൂരിലെ ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിച്ചു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.