''എനിക്ക് ഇങ്ങനെ സിനിമ പിടിച്ചുനടക്കാൻ എെൻറ ഭാര്യയും കുട്ടികളും ഒരുപാട് ത്യാഗം സഹ ിച്ചു. ഒരുകാര്യത്തിലും അവർ എന്നെ ശല്യപ്പെടുത്തിയിട്ടില്ല'' -കാക്കനാട് മനക്കപ്പടിയ ിൽ ഒറ്റപ്പെട്ട ആ വലിയ വീട്ടിലെ ഓഫിസ് മുറിയിലിരുന്ന് സംവിധായകൻ സിദ്ദീഖ് സംസാരിച്ച ുതുടങ്ങി. ''എെൻറ കുട്ടികളുടെ സ്കൂളിൽ ഒരിക്കലും ഞാൻ പോയിട്ടില്ല. രക്ഷാകർതൃ യോഗത്ത ിൽപോലും. അവർ എന്നെ ഫ്രീയാക്കി വിട്ടു. എെൻറ എല്ലാ നേട്ടങ്ങൾക്കും ഏറ്റവും വലിയ കടപ്പാട് അവരോടാണ്.''
കഴിഞ്ഞ വർഷം ജൂലൈയിൽ തുടങ്ങിയതാണ് ബിഗ്ബ്രദർ സിനിമയുടെ ഷൂട്ടിങ്. അ തിന് മുേമ്പതന്നെ സംവിധായകൻ സിദ്ദീഖ് ഇളയ മകൾ സുക്കൂനെയും ഭാര്യ സാജിദയെയും ദുബൈയില െ മക്കളുടെ അടുത്തേക്കയച്ചു. മൂന്നുമക്കളിൽ സാറയും സുമയ്യയും വിവാഹം കഴിഞ്ഞ് ഗൾഫിൽത ന്നെയാണ്. ഇടക്കൊന്ന് പോയി അവരെ കണ്ടതൊഴിച്ചാൽ ഷൂട്ടിങ്ങും മറ്റും കഴിഞ്ഞ് ആറുമാസത് തിനുശേഷമാണ് പിന്നീട് കുടുംബത്തിനൊപ്പം കൂടുന്നത്. പാടങ്ങൾ അതിരിടുന്ന, സായന്തനം പൊ ൻവെയിൽ പൂശുന്ന പുറത്തെ പുൽത്തകിടിയോട് ഓരംചേർന്ന് ഒരു കാരവൻ കിടപ്പുണ്ട്. വീടാകെ പെയിൻറ് ചെയ്യുന്ന തിരക്ക്.
''ബിഗ് ബ്രദർ ഷൂട്ടിങ്ങിന് വലിയ വീട് വേണ്ടിവന്നപ്പോൾ ബം ഗളൂരുവിലും കൊച്ചിയിലുമൊക്കെ അന്വേഷിച്ചിട്ട് കിട്ടിയില്ല. പിന്നെ, ഇവിടെതന്നെ ലൊക് കേഷനാക്കി. ഷൂട്ടിങ് കഴിഞ്ഞതോടെ ആകെ അഴുക്കും അലങ്കോലവുമായി. പെയിൻറടിച്ച് എല്ലാം ശ രിയാക്കിയിട്ട് വേണം കുടുംബത്തെ കൊണ്ടുവരാൻ'' -സിനിമാനിർമാതാവിെൻറ ചുമതലകൂടി നി റയുന്നുണ്ട് സിദ്ദീഖിെൻറ വാക്കുകളിൽ. എട്ടുവർഷം മുമ്പാണ് സിദ്ദീഖും കുടുംബവും പുതിയ വ ീടുവെച്ച് ഇവിടേക്കു മാറുന്നത്. എറണാകുളം പുല്ലേപ്പടിയിലായിരുന്നു ചെറുപ്പകാലം. മി മിക്രിയും അഭിനയവും സിനിമയും ഉള്ളിൽ നിറഞ്ഞ ഒരുപാട് കൂട്ടുകാർക്കിടയിൽ കഴിഞ്ഞ കാലം.
ചിരിതന് നെ ആയുധം
സിറ്റിയിലാണ് ജീവിച്ചതെങ്കിലും അതിെൻറ ചീത്തവശങ്ങൾ ഒന്നും ഞങ്ങളെ സ്വാധ ീനിച്ചില്ല. അന്ന് സിനിമ കാണാൻ വേണ്ടിയാണ് ഞാനും ലാലുമൊക്കെ രാവിലെ എഴുേന്നൽക്കുന്നതു തന്നെ. നല്ല വായന, ചർച്ച, കൈയെഴുത്തുമാസിക ഇറക്കൽ അങ്ങനത്തെ ഒരു കൂട്ടായ്മ. പിന്നെ പന്തു കളിയും. ആ കൂട്ടത്തിന് സിറ്റിയുടെ ലൈഫ് സ്റ്റൈൽതന്നെയല്ല. എല്ലാവർക്കും നല്ല നർമബോധം. പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും നല്ല ട്രെയിനിങ് കിട്ടി. അതൊക്കെതന്നെയാണ് പിന്നീട് സിനിമയിലും ഉപയോഗിച്ചത്. പരസ്പരം ദേഷ്യമുണ്ടെങ്കിൽപോലും കളിയാക്കിയും ചിരിച്ചും അത് തീർക്കും. ചിരിയായിരുന്നു അന്നത്തെ ആയുധം. അങ്ങനെ വളർന്നവർക്ക് ഏറ്റവും എളുപ്പമാണ് സിനിമ ഉണ്ടാക്കുക എന്നത്.
ചുറ്റും വളർന്ന കഥാപാത്രങ്ങൾ
മഹാരാജാസിൽ കോളജ് പഠനവും കലാഭവനിലും ഹരിശ്രീയിലും മിമിക്രിയും കഴിഞ്ഞാണ് സിനിമയിലേക്കു വരുന്നത്. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ ഒക്കെ എഴുതുന്നത് ചുറ്റുപാടുകളിലെ അനുഭവങ്ങൾവെച്ചാണ്. തൊഴിലില്ലായ്മയും വഴിതെറ്റിവരുന്ന ഫോൺകാളുമാണ് റാംജിറാവു സ്പീക്കിങ് സിനിമയുടെ ബീജം. ഇൻ ഹരിഹർ നഗറും ഏതാണ്ട് അങ്ങനെതന്നെ.പണ്ടൊക്കെ ഏതൊരു ചെറുപ്പക്കാരനും ഒന്നും ചെേയ്യണ്ടാത്ത ഒരു കാലമുണ്ട്. പരീക്ഷ കഴിഞ്ഞ് റിസൽട്ടിനുവേണ്ടി കാത്തിരിക്കുന്ന സമയമാണത്. ഇന്നതില്ല. ആ സമയത്തും വേറെ കോഴ്സിന് പോകും. പരീക്ഷയുടെ റിസൽട്ട് വന്നതിനുശേഷം മാത്രമേ അന്ന് പിന്നീട് എന്തുചെയ്യണം എന്ന് തീരുമാനിക്കൂ. അതുവരെ ഒരുപണിയും ഇല്ല. വെറുതെ തിന്നുകുടിച്ച്, വായ്നോക്കി നടക്കും.
എെൻറ ജീവിതത്തിലുമുണ്ട് അത്തരം നാളുകൾ. ഒരു ഉത്തരവാദിത്തവും ഇല്ലാതെ നടന്ന നാളുകൾ. ആരെങ്കിലും ചോദിച്ചാൽ റിസൽട്ട് വന്നിട്ടില്ലെന്നു പറയും.
ഇൻ ഹരിഹർ നഗറിലെ തോമസുകുട്ടിയും കൂട്ടരും അത്തരക്കാരാണ്. രസകരമായ ജീവിതം. ആ നാളുകളിൽ അയൽവാസിയായി ഒരു പെൺകുട്ടികൂടി വന്നാൽ ചെറുപ്പക്കാർക്കെല്ലാം പ്രതീക്ഷയാണ്. സിനിമയിലെ എല്ലാ സംഭവങ്ങളും ജീവിതാനുഭവങ്ങളിൽനിന്നുതന്നെ. ഇനി പരിചിതമല്ലാത്ത ഒരു സംഗതി പറയണമെങ്കിൽ കഥയെ ബോംെബക്കോ ഡൽഹിക്കോ ഷിഫ്റ്റ് ചെയ്യും. കാരണം അവിടത്തെ ജീവിതം നമുക്ക് അത്ര അറിയില്ല. അതുകൊണ്ട് കുറച്ച് എക്സാജറേറ്റ് ചെയ്ത് പറഞ്ഞാലും ജനം സ്വീകരിക്കും. 'ജോൺ ഹോനായ്' സിനിമയിൽ അവതരിക്കുന്നത് അങ്ങനെയാണ്.
ഇന്നും ജീവിക്കുന്നു, ആ കഥാപാത്രങ്ങൾ
1989, 90 കാലഘട്ടത്തിെൻറ ജീവിതമാണ് അന്ന് സിനിമയാക്കിയത്. ഇന്നത്തെ കുട്ടികൾക്കും ആ സിനിമ രസിക്കുന്നതിന് കാരണം സിനിമയിൽ കാണിക്കുന്നപോലത്തെ കാലം ഇവിടെ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞതുെകാണ്ടാണ്. അതിലെ കഥാപാത്രങ്ങളുടെ പങ്കപ്പാടുകൾ കണ്ടും. ആ സിനിമകളിലെ എല്ലാ തമാശകളും സ്വാഭാവികമാണ്. ഏതു കാലത്തും ആളുകൾക്ക് രസിക്കാൻ പറ്റുന്നത്. അല്ലാതെ സാഹിത്യം പറഞ്ഞിട്ടില്ല.
തമാശക്കു പിന്നിലെ ബുദ്ധി
ഇന്ന് സിനിമയിൽ ചിരി കുറക്കുന്നത് എന്തുകൊണ്ടാണെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. നമ്മൾ എന്നും ചിരിക്കാനായി നിൽക്കരുത് എന്നാണ് മറുപടി. പണ്ടുകാലത്ത് എന്തിലും ചിരി കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഇന്ന് കാലം മാറി. ഇന്നത്തെ പരിതസ്ഥിതിയും അനുഭവങ്ങളും ചിരിയിലും മാറ്റം വരുത്തി. പലരും പറയുന്നുണ്ട്, പഴയപോലെ സിനിമ എടുക്കണമെന്ന്. അങ്ങനെതന്നെ സിനിമ എടുത്തിരുന്നെങ്കിൽ ഞാൻ എന്നേ ഔട്ടായേനെ.
ഓവർഡോസ് മരുന്ന് കൊടുത്തിട്ട് പിന്നീട് അതേൽക്കാതെ വരുന്നതുപോലെയാണ് നർമത്തിെൻറ കാര്യവും. തമാശകൾ ആസ്വദിച്ചാസ്വദിച്ച് ഓഡിയൻസ് ഭയങ്കര നിലവാരത്തിേലക്ക് എത്തി. പഴയ തമാശ പറഞ്ഞാൽ ഇന്ന് ചിരിക്കില്ല. തമാശക്ക് എപ്പോഴും ബുദ്ധി വേണം. തമാശ കണ്ട് ചിരിക്കുേമ്പാഴും ആ തമാശ കണ്ടെത്തിയതിലെ ബുദ്ധി പ്രേക്ഷകൻ അഭിനന്ദിക്കണം.
'പുറപ്പെട്ടിട്ട് അരമണിക്കൂറായി, വേണമെങ്കിൽ ഒരു മണിക്കൂർ മുേമ്പ പുറപ്പെടാം' എന്നു പറയുന്ന തമാശയിൽ അതിഗംഭീരമായ ഒരു ബുദ്ധിയുണ്ട്. ചിരിക്കുേമ്പാഴും ആ ബുദ്ധിയാണ് അംഗീകരിക്കപ്പെടുന്നത്. നേരേത്ത ഒരാൾ പുറപ്പെട്ടുകഴിഞ്ഞാൽ പിന്നെ പുറപ്പെടാൻ പറ്റില്ലല്ലോ. എങ്കിലും ജനം അതുകേട്ട് ആസ്വദിച്ച് ചിരിച്ചു. കാലം തെറ്റിച്ചുകൊണ്ടുള്ള ആ തമാശ പിന്നീട് കോമൺ പ്രയോഗമായി. തമാശയുടെ വിവിധ മാർഗങ്ങളിൽ ഒന്നാണത്.
പോഷ് സിനിമക്കഥയും
സാധാരണ പ്രേക്ഷകരും
മനുഷ്യരുടെ ജീവിതശൈലി വ്യത്യസ്തമാണെങ്കിലും വികാരങ്ങൾ എല്ലാം ഒന്നുതന്നെയാണ്. പണക്കാരുടെയും പാവപ്പെട്ടവെൻറയും ഇമോഷൻ തമ്മിൽ വ്യത്യാസമില്ല. വിരഹത്തിെൻറ വേദന ഒരുപോലെ. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഇമോഷൻസിൽ വ്യത്യാസമില്ല.പക്ഷേ, പാശ്ചാത്യ രാജ്യങ്ങളിൽ അങ്ങനെയല്ല. അവരുടേത് വേറെയായിരുന്നു. എന്നാൽ, ഇപ്പോൾ അവരും നമ്മുടെ ഇമോഷനുകളിലേക്കാണ് അടുക്കുന്നത്. ഇംഗ്ലീഷ് സിനിമകളിൽ കണ്ടമാനം കരച്ചിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇന്ത്യൻ ഇമോഷനുകളെ അവരും പിൻപറ്റിത്തുടങ്ങി. ടൈറ്റാനിക് സിനിമയിൽ കാണുന്ന പ്രേമത്തിെൻറ തീവ്രതയൊക്കെ പണ്ട് ഹോളിവുഡിൽ ചെയ്യില്ലായിരുന്നു.
ഇമോഷൻസ് ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ സിനിമകൾക്ക് സ്വീകാര്യത കിട്ടില്ല. അടിയാണെങ്കിലും അടിക്കാൻ ഒരു കാരണം വേണം. 'അടിയെടാ അവനെ' എന്ന് പ്രേക്ഷകന് തോന്നുന്നിടത്ത് അടി വന്നാലാണ് അവർ ആസ്വദിക്കുക. ഇല്ലെങ്കിൽ ബോറടിക്കും. വെറുതെ മസിൽ പവർ കാണിക്കാൻ വേണ്ടി അടി തുടങ്ങുേമ്പാഴാണ് സിനിമയിൽനിന്ന് പ്രേക്ഷകൻ വിട്ടുപോകുന്നത്. കാണുന്നയാളും 'അടിക്കണം'. അതിനെ പിന്തുണക്കുന്നത് ഇമോഷനാണ്. ഹീറോക്ക് ഉണ്ടാകുന്ന അതേ ഇമോഷൻ പ്രേക്ഷകനും ഉണ്ടാകുേമ്പാഴാണ് പ്രേക്ഷകനും ഓരോയടിക്കും ഹീറോക്കൊപ്പം നിൽക്കുന്നത്.
ബോളിവുഡിലെ കാര്യം
ഇവിടത്തെ സിനിമയിലെ ട്രീറ്റ്മെൻറല്ല, ബോളിവുഡിലും തമിഴിലുമൊക്കെ. അവിടത്തെ ഹീറോയുടെ ഇമേജ് നമ്മൾ ശ്രദ്ധിക്കണം. മമ്മൂക്കയുടെയോ ലാലിെൻറയോ ഇമേജല്ല അവിടത്തെ സൂപ്പർസ്റ്റാറുകളുടേത്. ഇവിടത്തെ സൂപ്പർസ്റ്റാറുകളെ അടിക്കുകയോ ചീത്തപറയുകയോ ഒക്കെയാകാം. ഇത് പാലക്കാട് കഴിഞ്ഞാൽ അപ്പുറത്തേക്ക് നടക്കില്ല. അങ്ങനെ കാണിച്ചാൽ ജനം പ്രതികരിക്കും. അവിടെ നായകൻ സൂപ്പർ പവറുകളാണ്. അയാൾക്ക് എന്തുംചെയ്യാം. അവരുടെ ഹീറോ ആരാധന അങ്ങനെയാണ്. അത് മനസ്സിൽ വെച്ചുവേണം അവിടെ ഒരു മലയാള സിനിമയുടെപോലും റീമേക്ക് ചിന്തിക്കാൻ. ദുർബലനായ ഒരു നായകനെ അവർക്ക് സങ്കൽപിക്കാൻപോലും പറ്റില്ല.
നിർമാതാവിെൻറ ഉത്തരവാദിത്തം
ഒരു നിർമാതാവിെൻറ ഭാരത്തിന് ഞാൻ സ്ഥാനം നൽകാറില്ല. എെൻറ ഉൽപന്നം അതായത് സിനിമക്കാണ് കൂടുതൽ പ്രോമിനൻസ്. വേറെ ഒരു നിർമാതാവിനുവേണ്ടി പടം ചെയ്യുന്നതിലും കൂടുതൽ കാര്യങ്ങൾ ഞാൻതന്നെ നിർമിക്കുന്ന ചിത്രത്തിനായി ആവശ്യപ്പെടും. കാരണം എനിക്ക് ആരോടും ചോദിക്കാനില്ല. ഇൗയൊരു സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് സ്വന്തം പ്രൊഡക്ഷൻ തുടങ്ങിയത്. പിന്നെ, തിക്താനുഭവങ്ങളും. ആദ്യ സിനിമകളിലൊക്കെ എന്തുവേണമെന്ന് പറഞ്ഞാലും ചെയ്തുതരുന്ന നിർമാതാക്കെളയാണ് എനിക്ക് കിട്ടിയത്. അപ്പച്ചൻ, ഫാസിൽ, ഒൗസേപ്പച്ചൻ, ലാൽ, ആൻറണി പെരുമ്പാവൂർ, ആേൻറാ ജോസഫ് വരെ അങ്ങനെതന്നെ. പിന്നീട് വളരെ മോശം അനുഭവമാണ് ഉണ്ടായത്.
നമ്മൾ പ്രോഡക്ടിനുവേണ്ടി ചെയ്യുന്നതെല്ലാം ആ നിർമാതാവ് വേണ്ടെന്നുവെച്ചു. അത് എെൻറ വർക്കിനെ വല്ലാതെ ബാധിച്ചു. സിനിമ മറ്റു ഭാഷയിലേക്ക് ചെയ്യാൻ തീരുമാനിച്ചപ്പോഴും പ്രൊഡ്യൂസർ വിലങ്ങുതടിയായി. കോടികളുടെ നഷ്ടമാണ് അത് എനിക്ക് വരുത്തിയത്. കേസ്, കോടതി, പൊലീസ് സ്റ്റേഷൻ ഒക്കെ കയറിയിറങ്ങി. ഒറ്റയൊരാളാണ് കാരണം. ആ അനുഭവം എന്നെ ഞെട്ടിച്ചു. ഇപ്പോൾ നിർമിച്ച ബിഗ് ബ്രദർ ഉദ്ദേശിച്ച ബജറ്റിനേക്കാൾ ഒരുപാട് മുകളിൽ പോയി. വേറൊരു നിർമാതാവായിരുന്നെങ്കിൽ എനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പോയി പരാതി കൊടുക്കും. എന്നെ വിലക്കാൻ നടപടിയെടുക്കും. ഞാൻതന്നെ നിർമിക്കുന്നതുകൊണ്ട് ലാഭം വന്നാലും നഷ്ടം വന്നാലും സ്വയം സഹിച്ചാൽ മതി. എെൻറ നല്ല സുഹൃത്തുക്കളുണ്ട്. അവർ സഹായിക്കും.
ന്യൂജൻ വിവരക്കേട്
അടുത്തിടെ ഒരു ന്യൂജൻ നടൻ പറഞ്ഞതുകേട്ടു, മലയാള സിനിമയെ മിമിക്രിയിൽനിന്ന് തങ്ങൾ മൂന്നുനാലുപേർ ചേർന്ന് രക്ഷിക്കുകയാണെന്ന്. എന്തൊരു അബദ്ധധാരണയാണത്. അവെൻറ വിചാരം അവർ മൂന്നുനാലുപേരുടെ തലയിലാണ് മലയാള സിനിമയെന്നാണ്. അങ്ങനെയൊന്നുമില്ല. എല്ലാവരും അവരവർ രക്ഷപ്പെടാൻ വേണ്ടിയാണ് സിനിമയിൽ വന്നത്. മലയാള സിനിമ ഒരു വലിയ നിധിയാണ്. അതിനെ ആരും രക്ഷിക്കേണ്ട. അതിൽ വരുന്നവർ എന്തുകിട്ടുന്നോ അതുംകൊണ്ട് പോവുക. തെൻറ തലയിലാണ് മലയാള സിനിമയെന്ന് നസീർ സാർ പറഞ്ഞിട്ടില്ല. മധുവും സത്യനും മോഹൻലാലും മമ്മൂട്ടിയും വരെ അങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ ഒരു പയ്യൻ അത് പറഞ്ഞപ്പോൾ ഞെട്ടിപ്പോകുന്നു. എന്താണ് ഇവരുടെ ധാരണ. കടലുപോലെയാണ് മലയാള സിനിമ. മീൻ പിടിക്കാൻ പോകുന്നപോലെ ജീവിതവും സമയവും ചെലവഴിച്ച് റിസ്ക്കെടുത്ത് പാടുപെട്ട് അവൻ ഇറക്കുന്ന സിനിമ പ്രേക്ഷകൻ അംഗീകരിച്ചാൽ രക്ഷപ്പെടും. അല്ലെങ്കിൽ തള്ളും. മറ്റുള്ളവരുടെ സിനിമകൾ കാണാൻ ആളിടിച്ചുകയറുേമ്പാൾ എന്തിനാണ് വ്യാകുലപ്പെടുന്നത്.
മാർക്കറ്റിങ് വലിയ കാര്യം
ഇന്ന് സിനിമയുടെ മാർക്കറ്റിങ് വലിയ ഉത്തരവാദിത്തമാണ്. കാരണം ആൻറി പ്രോപഗണ്ടതന്നെ. പണ്ടും സിനിമക്കെതിരെ കുപ്രചാരണം നടത്തുന്ന സംഘങ്ങളുണ്ടെങ്കിലും അവർക്ക് കൃത്യമായി ഒരു വേദി ഇല്ലായിരുന്നു. ഇന്നതല്ല, സമൂഹമാധ്യമത്തിലൂടെ എന്തും വിളിച്ചുപറയുന്ന തരത്തിലെത്തി. ഇതിനെ മറികടക്കുന്നത് സിനിമയുടെ കണ്ടൻറ്തന്നെയാണ്. ആ കണ്ടൻറ് നല്ലതാണെന്നും കാണേണ്ടതാണെന്നും ജനത്തെ അറിയിക്കേണ്ടത് വലിയ ഉത്തരവാദിത്തമായി മാറി. വലിയ സംഘം സമൂഹ മാധ്യമത്തിലൂടെ സിനിമയെ ആക്രമിച്ചാൽ അതിനെ മറികടക്കൽ വലിയ പാടാണ്.
ഇനിയുമേറെ സിനിമ ചെയ്യണം
ജീവിതത്തിൽ പൂർണ സംതൃപ്തി എന്നൊന്നില്ല. ഇനിയും ഇനിയും സിനിമ ചെയ്യണം. പൂർണത എന്നത് നമുക്കില്ല. അത് പടച്ചവെൻറ മാത്രം ഗുണമാണ്. നൂറുശതമാനം പൂർണത കൈവന്നാൽ പിന്നൊന്നും ബാക്കിയില്ലല്ലോ. പൂർണതയിലേക്കുള്ള യാത്രയിൽ ഇടക്കെപ്പോഴോ നമ്മുടെ കാലം കഴിയും. എല്ലാം നേടി എന്ന് പറയാറായിട്ടില്ല. നാളത്തെ കഥയും കഥാപാത്രങ്ങളും നടന്മാരും എന്താണെന്ന് അറിയില്ല. പക്ഷേ, സ്വപ്നങ്ങളുണ്ട്. അതാണ് നാളെയിലേക്ക് നയിക്കുന്നത്. ഇപ്പോൾ കിട്ടിയതിൽ സന്തോഷവാനാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.