തിരക്കഥകളുടെ പൂർത്തീകരണത്തിനായി പലപ്പോഴും സ്വയം പ്രഖ്യാപിത ലോക്ഡൗണിൽ അടച്ചിരുപ്പ് ശീലമാണ്. അതിനാൽ, ഈ ലോക്ഡൗണിൽ വീടിന് പുറത്തേക്ക് ഇറങ്ങാനാവാത്തതിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. പക്ഷേ, വീടിന് പുറത്തിറങ്ങാതെ ഇത്ര ദീർഘകാലം പുതിയ അനുഭവമാണ്. പൊതുവെ ആളുകൾ പറയുന്ന ബോറടി എന്ന അവസ്ഥ എനിക്കില്ല. എനിക്ക് ഇഷ്ടമുള്ള പല കാര്യങ്ങളുണ്ട്. ഇവയിൽ ഏതെങ്കിലുമൊന്നിൽ ആക്ടീവായിരിക്കുക എന്നതാണ് രീതി. രാവിലെ പത്രം വായന നിർബന്ധം. തുടർന്ന് ഒരു മണിക്കൂർ ജിമ്മിൽ വർക്കൗട്ട്. മകൻ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' സിനിമയിൽ അഭിനയിച്ച് വീട്ടിൽ എത്തിയ സമയത്താണ് ലോക്ഡൗൺ വരുന്നത്. എറണാകുളം കടവന്ത്രയിലെ വസതിയിൽ ലോക് ശാന്തത ആസ്വദിക്കുകയാണ് ഇപ്പോൾ.
ഗോഡ്ഫാദർ വീണ്ടും
പുസ്തകവായന ഈ ലോക്ഡൗൺ കാലത്ത് കൂടുതൽ സജീവമായി. ഞാൻ ഒരുപാട് തവണ വായിച്ച പുസ്തകമാണ് മാരിയോ പുസോയുടെ ഗോഡ്ഫാദർ. അത് ഈയിടയ്ക്ക് എടുത്ത് വീണ്ടും വായിച്ചു. ഗോഡ്ഫാദർ സീരീസ് വീണ്ടും കണ്ടു. മകനുവേണ്ടി പുസ്തകം തിരഞ്ഞപ്പോൾ മക്കോവ്സ്കിയുടെ രണ്ടു വാല്യം കിട്ടി. ഒരുപാട് വർഷങ്ങൾക്കുമുമ്പ് വായിച്ച പുസ്തകം വീണ്ടും വായിക്കുകയാണിപ്പോൾ.
സ്വന്തം സിനിമകൾ വീണ്ടും കാണുമ്പോൾ
ഞാൻ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതും നിർമിച്ചതും അഭിനയിച്ചതുമായ നിരവധി സിനിമകളാണ് ഈ ലോക്ഡൗൺ കാലത്ത് വിവിധ ചാനലുകളിലായി വരുന്നത്. ടി.വിയിൽ അഞ്ചോ പത്തോ മിനിറ്റ് കണ്ട് എഴുന്നേറ്റുപോവുകയാണ് പതിവ്. എെൻറ സിനിമ ഒന്നിലധികം തവണ കണ്ടത് അപൂർവമാണ്. മറ്റുള്ളവരെപ്പോലെ ഞാൻ ചെയ്ത സിനിമ ആസ്വദിക്കാൻ എനിക്കാവില്ല.
തിരക്കഥകളുടെ ലോക്ഡൗൺ
2012ൽ കിങ് ആൻഡ് കമീഷണർക്ക് ശേഷം പുതിയ തിരക്കഥകളൊന്നും സിനിമയാക്കിയിട്ടില്ല. ഈ ലോക്ഡൗൺ കാലത്ത് പുതിയ സിനിമയെ കുറിച്ച് ആലോചനകൾ സജീവമാണ്. പൂർത്തിയായ മൂന്നുസിനിമകൾ റിലീസ് ആകാനുണ്ട്. മകെൻറ കുട്ടി ഒന്നര വയസ്സുകാരൻ അമാൻ ആണ് ഇപ്പോൾ പുതിയ കൂട്ട്. നിതിനും നിതിെൻറ ഭാര്യ ടെനി സാറ ജോണും ഇളയ മകൻ നിഖിലുമാണ് ഇപ്പോൾ വീട്ടിലുള്ളത്. ഭാര്യ അനിത മറിയം തോമസ് മരിച്ചിട്ട് ഒരുവർഷം പിന്നിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.