സൂരജ് ടോം ഒരുക്കുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി ചിത്രീകരണം തുടരുന്നു

കൊച്ചി: യുവ സംവിധായകന്‍ സൂരജ് ടോം ഒരുക്കുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. ഒരു കുടുംബത്തിന്‍റെ യഥാർഥചിത്രം ആവിഷ്ക്കരിക്കുകയും കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്‍റെയും മൂല്യങ്ങളുമാണ് ബെറ്റര്‍ ഹാഫ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ മൂല്യങ്ങള്‍ തന്നെയാണ് ബെറ്റര്‍ ഹാഫിന്‍റെ ഇതിവൃത്തമെന്ന് സംവിധായകന്‍ വ്യക്തമാക്കി.

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു വരുന്ന ‘ബെറ്റര്‍ ഹാഫ്’ രണ്ട് ഷെഡ്യൂളുകളിലാണ് പൂര്‍ത്തീകരിക്കുന്നത്. സൂരജ് ടോമിന്‍റെ പാവ, എന്‍റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ക്ക് ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്‍റെ ബാനറില്‍ ഡോ. പി ജി വര്‍ഗ്ഗീസാണ് നിര്‍മ്മാണം. അജീഷ് പി. തോമസ് തിരക്കഥയും സാംസണ്‍ കോട്ടൂർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ജോമോന്‍ കെ. ജോണ്‍ ആണ് ചിത്രത്തിലെ നായകന്‍. പുതുമുഖ താരം മേഘ തോമസാണ് നായിക. രമേശന്‍, ഡോ. റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കള്‍.

സാഗര്‍ അയ്യപ്പനാണ് ഛായാഗ്രഹണം, ഗാനരചന-റോണ കോട്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമ്പിളി, എഡിറ്റിങ് - രാജേഷ് കോടോത്ത്, ആര്‍ട്ട് -അഖില്‍ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും-ആരതി ഗോപാല്‍, മേക്കപ്പ്-നജില്‍ അഞ്ചല്‍, പി.ആര്‍.ഒ -പി. ആർ സുമേരന്‍, ചീഫ് അസോ. ഡയറക്ടര്‍-എസ്. രതീഷ് ,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് അരവിന്ദന്‍, സൗണ്ട് ഡിസൈന്‍ -മനോജ് മാത്യു, സ്റ്റില്‍സ്- സിജോ വര്‍ഗ്ഗീസ്, പോസ്റ്റര്‍ ഡിസൈന്‍സ്-ആര്‍ട്ടോകാര്‍പസ്, ഡി.ഐ-അലക്സ് വര്‍ഗ്ഗീസ്, സ്റ്റുഡിയോ- ടീം മീഡിയ കൊച്ചി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

Tags:    
News Summary - betetrhalf web moviw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.