ന്യൂഡൽഹി: സൽമാൻ ഖാൻ വിവാദത്തിൽ പക്ഷം ചേരാതെ ഷാരൂഖ് ഖാൻ. ബോളിവുഡിലെ കങ്കനാ റനാവത്, സോയാ അക്തർ, സോനാ മഹാപത്ര എന്നിവർ സൽമാനെതിരെ രംഗത്ത് വന്നപ്പോൾ സഹോദരൻ അർബാസ്, സോനു സൂദ്, സുഭാഷ് ഗായ് എന്നിവർ സൽമാനു വേണ്ടിയും പക്ഷം ചേർന്നപ്പോഴാണ് കിങ് ഖാൻ നിഷ്പക്ഷത പാലിച്ചത്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് ഷാരൂഖ് ഖാൻ അഭിപ്രയപ്പെട്ടു. സുൽത്താൻ സിനിമയെക്കുറിച്ച സൽമാൻ ഖാെൻറ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഷാരൂഖ് ഖാൻ തെൻറ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷങ്ങളിൽ അനുചിതമായ ഒേട്ടറെ പ്രസ്താവനകൾ തെൻ ഭാഗത്ത് നിന്നുണ്ടായതായിട്ടുണ്ട്. മറ്റുള്ളവർ നടത്തിയ പ്രസ്താവനകളെപ്പറ്റി വിധി പറയാൻ ഞാൻ ആരുമല്ല. അതിൽ പക്ഷം പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യുന്നില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.
പുതിയ ചിത്രമായ സുൽത്താന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെക്കുന്നതിനിടെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് 'ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്ന് സൽമാൻ ഖാൻ വിശേഷിപ്പിച്ചതാണ് വിവാദമായത്.
പരാമർശത്തിൽ സൽമാൻ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമീഷൻ അധ്യക്ഷ ലളിത രംഗത്ത് വന്നതോടെയാണ് താരം വെട്ടിലായത്. ഷൂട്ടിങ് കഴിഞ്ഞ് ഒരടി പോലും നടക്കാൻ കഴിഞ്ഞിരുന്നില്ല, ഏറെ ബുദ്ധിമുട്ടിയിരുന്നു' എന്നാണ് താൻ അർഥമാക്കിയത് എന്നാണ് സൽമാന്‍റെ വിശദീകരണം. എന്നാൽ പരാമർശത്തിൽ മാപ്പു പറയാൻ സൽമാൻ തയ്യാറായിട്ടില്ല.
ഇൗ അഭിപ്രായ പ്രകടനത്തിന് ശേഷം സൽമാനുമൊത്ത് സൈക്കിളിൽ ഇരിക്കുന്ന ചിത്രം ഷാരൂഖ് ഖാൻ ട്വിറ്ററിലിട്ടത് കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.