ബോളിവുഡ് താരം ആമിര്‍ ഖാന്റെ പുതിയ ഗെറ്റപ്പിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. കുറച്ച് നാളുകള്‍ക്ക് മുമ്പ് തടിയനായി വന്ന ആമിര്‍ ഇപ്പോള്‍ സിക്സ് പാക്ക് മസിലുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആമിര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ ചിത്രം ദങ്കലിന് വേണ്ടിയാണ് ആമിറിന്റെ ഈ അദ്ധ്വാനം. പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്റെ ജീവിതം ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. മഹാവീറിന്റെ വാര്‍ധക്യം അവതരിപ്പിക്കുന്നതിനായി ആമിര്‍ ശരീരഭാരം 93 കിലോയാക്കിയിരുന്നു. പിന്നീട് 13 കിലോ കുറിച്ച് ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.