ബോളിവുഡിൽ 600 കോടി തുലാസിൽ

മും​ബൈ: കൃ​ഷ്​​ണ മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യ കേ​സി​ൽ സൂ​പ്പ​ർ​സ്​​റ്റാ​ർ സ​ൽ​മാ​ൻ ഖാ​നെ  ജോ​ധ്​​പു​ർ കോ​ട​തി ശി​ക്ഷി​ച്ച​പ്പോ​ൾ ബോ​ളി​വു​ഡി​ൽ  400  മു​ത​ൽ 600 കോ​ടി രൂ​പ വ​രെ മു​ട​ക്കി​യ സി​നി​മ​ക​ളു​ടെ ഭാ​വി തു​ലാ​സി​ൽ.

സ​ൽ​മാ​ൻ നാ​യ​ക​നാ​യ  ബി​ഗ്​ ബ​ജ​റ്റ്​  സം​രം​ഭ​ങ്ങ​ളെ  കോ​ട​തി​വി​ധി ബാ​ധി​ക്കു​മെ​ന്ന​ ആ​​ശ​ങ്ക​യാ​ണ്​ സി​നി​മ ലോ​കം പ​ങ്കു​വെ​ക്കു​ന്ന​ത്. ചി​ല സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. സ​ൽ​മാ​​െൻറ താ​ര​പ്പൊ​ലി​മ​യെ ആ​ശ്ര​യി​ച്ച്​ തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക്​ ക​ന​ത്ത​ന​ഷ്​​ടം സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന്​  സി​നി​മ വ്യ​വ​സാ​യം വി​ശ​ക​ല​നം ചെ​യ്യു​ന്ന കോ​മ​ൾ നാ​ത്ത പ​റ​ഞ്ഞു. 

സ​ൽ​മാ​​െൻറ ‘റെ​യ്​​സ്​-3’  അ​ണി​യ​റ​യി​ലാ​ണ്. 150 കോ​ടി​യോ​ളം മു​ട​ക്കി​യ ചി​ത്രം ജൂ​ണി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തു പോ​ലെ അ​ഞ്ച്​ ബി​ഗ്​ ബ​ജ​റ്റ്​ സി​നി​മ​ക​ളെ​ങ്കി​ലും സ​ൽ​മാ​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ കോ​ട​തി​വി​ധി ഇ​വ​യെ ബാ​ധി​ക്കി​ല്ലെ​ന്ന്​ സ​മാ​ധാ​നി​ക്കു​ന്ന​വ​രും ബോ​ളി​വു​ഡി​ലു​ണ്ട്. 

Tags:    
News Summary - After Salman Khan's 5-year jail term, future of projects worth Rs 600 crore in limbo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.