ഡിംബിളും സണ്ണി ഡിയോളും ലണ്ടനിൽ; വിഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ബോളിവുഡ്​ താരം സണ്ണി ഡി​യോളും സുഹൃത്ത്​ ഡിംബിള്‍ കപാഡിയയും ലണ്ടനിൽ അവധി ആഘോഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡയയിൽ വൈറൽ. കഴിഞ്ഞ മാസം ലണ്ടനിൽ അവധി ആഘോഷിക്കാനെത്തിയ മുൻ പ്രണയ ജോഡികൾ പൊതുയിടത്തിൽ കൈകോർത്തിരിക്കുന്ന വിഡിയോ ദൃശ്യമാണ്​ വിവാദ സിനിമാ നിരൂപകൻ കെ.ആർ.കെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്​. ‘സണ്ണി ഡിയോളും ഡിംബിൾ കപാഡിയയും ലണ്ടനിൽ അവധി ആഘോഷിക്കുന്നു. ഇരുവരും നല്ല ജോഡിയാണ്​’ എന്ന ട്വീറ്റിനൊപ്പമാണ്​ കെ.ആർ.കെ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്​. 

എന്നാൽ ദൃശ്യം  ട്വീറ്റ്​ ചെയ്​ത കെ.ആർ.കെക്കെതിരെ പരസ്യ ശകാരവുമായി  നിരവധി പേർ രംഗത്തെത്തി.  മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക്​ ഒളിഞ്ഞുനോക്കി താരമാകാൻ ശ്രമിക്കുന്നയാളാണ്​ കെ.ആർ.കെ എന്നും ദൃശ്യം നീക്കം​ ചെയ്യണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്​. കെ.ആർ.കെ അവധി ആഘോഷത്തിൽ ഒപ്പം കൂട്ടാൻ ആരുമില്ലാത്ത വിഷമത്തിലാണെന്നും ചിലർ പരിഹസിക്കുന്നുണ്ട്​. നെഗറ്റീവ്​ പബ്​ളിസിറ്റിക്ക്​ വേണ്ടി തരംതാഴാൻ മടിയില്ലാത്ത കെ.ആർ.കെ മനോരോഗ വിദഗ്​ധ​​​​െൻറ ചികിത്സ തേടണമെന്നും ചിലർ ഉപദേശിക്കുന്നു. എന്നാൽ മുൻപ്രണയ ജോഡികളെ വീണ്ടും കണ്ടതിൽ സന്തോഷമെന്ന ട്വീറ്റുകളും ഉണ്ട്​. 

നിരവധി ബോളിവുഡ്​ ചിത്രങ്ങളിൽ ജോഡികളായ സണ്ണി ഡിയോളും ഡിംബിൾ കപാഡിയയും പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ പിന്നീട്​ വേർപിരിയുകയും ഡിംബിൾ രാജേഷ്​ ഖന്നയെ വിവാഹം കഴിക്കുകയും ചെയ്​തു. 1982 ൽ ഡിംബിൾ വിവാഹമോചനം നേടി. ട്വിങ്കിൾ ഖന്നയും റിങ്കി ഖന്നയും ഡിംബിളി​​​​െൻറ മക്കളാണ്​. 
പൂജ ഡിയോളാണ്​ സണ്ണിയുടെ ഭാര്യ. ദമ്പതിമാർക്ക്​ രണ്ട്​ ആൺകുട്ടികളുണ്ട്​. 

Tags:    
News Summary - Dimple Kapadia, Sunny Deol In London. Twitter Revisits Rumoured Romance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.