മുംബൈ: അഭിനയപാടവത്തിനൊപ്പം സൗന്ദര്യം കൊണ്ടും ബോളിവുഡിനെ വിസ്മയിപ്പിച്ച നടനാണ് ഹൃത്വിക് റോഷൻ. ഹൃത്വി ക് റോഷൻെറ പ്രശസ്തി കേവലം ബോളിവുഡിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഇപ്പോൾ ലോകത്തെ ഏറ്റവും സുന്ദരനായ വ്യക്തിയായി മാറിയും വാർത്തകളിൽ ഇടംപിടിക്കുകയാണ് ഹൃത്വിക് റോഷൻ.
യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏജൻസി നടത്തിയ പഠനത്തിലാണ് ഹൃത്വിക് ലോക സുന്ദരനായത്. ഹോളിവുഡ് താരങ്ങളായ ക്രിസ് ഇവാൻസ്, റോബർട്ട് പാറ്റിസൺ ഇംഗ്ലീഷ് ഫുട്ബാളർ ഡേവിഡ് ബെക്കാം തുടങ്ങിയവരെയെല്ലാം പിന്നിലാക്കിയാണ് ഹൃത്വിക്കിൻെറ നേട്ടം. അതേസമയം, ബാഹ്യസൗന്ദര്യത്തിലല്ല വ്യക്തിത്വത്തിലാണ് കാര്യമെന്നാണ് പുതിയ വാർത്തയോടുള്ള ഹൃത്വിക്കിൻെറ പ്രതികരണം.
ജൂലൈ 12ന് റിലീസായ സൂപ്പർ 30 എന്ന ചിത്രം വിജയകരമായി മുന്നേറുന്നതിനിടെയാണ് പുതിയ നേട്ടവും ഹൃത്വിക്കിനെ തേടിയെത്തിയത്. പട്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗണിതാധ്യാപകൻ ആനന്ദ് കുമാറിൻെറ ജീവിതമാണ് സൂപ്പർ 30ൻെറ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.