ന്യൂഡൽഹി: നടനും സംവിധായകനുമായ െക.ആർ.കെ എന്ന കമാൽ ആർ ഖാൻ ഒരു മാസത്തിന് ശേഷം ട്വിറ്ററിൽ തിരിച്ചെത്തി. തെൻറ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നിൽ ആമിർ ഖാൻ,സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരാെണന്നാണ് തെൻറ പുതിയ അക്കൗണ്ടിൽ ഇട്ട ട്വീറ്റിൽ കമാൽ ആരോപിക്കുന്നത്. അവർ അഭിനയിക്കുന്ന ചിത്രങ്ങളെ താൻ വിമർശിക്കുന്നത് നിയന്ത്രിക്കുന്നതിനാണത്രെ ഖാൻമാർ അങ്ങനെ ചെയ്തത്. താൻ ജനങ്ങളെ മോശം ചിത്രങ്ങളിൽ നിന്നും രക്ഷിക്കുകയാണെന്നും, ഖാൻമാരാണ് ചവറ് പടങ്ങൾ ചെയ്യുന്നത് നിർത്തേണ്ടതെന്നും കമാൽ പറയുന്നു.രണ്ട് വർഷങ്ങൾക്കുള്ളിൽ മണ്ടൻമാരായ നിരൂപകരെ ഇല്ലാതാക്കുമെന്ന് ഷാരൂഖ് ഖാൻ ഒരു മുതിർന്ന സംവിധായകനോട് പറഞ്ഞെന്നും ആരാണ് രണ്ട് വർഷത്തിനുള്ളിൽ ഇല്ലാതാവുകയെന്ന് കാണാമെന്നുമാണ് കമാലിെൻറ മറ്റൊരു ട്വീറ്റ്.
കഴിഞ്ഞ ഒക്ടോബർ 18 നാണ് ട്വിറ്റർ കമാൽ ഖാെൻറ അക്കൗണ്ട് നീക്കം ചെയ്തത്. കമാൽ ഖാെൻറ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തത് വൻ വാർത്തയായിരുന്നു. നീക്കം ചെയ്ത ദിവസം നിരവധിപേർ മറുപടി പോസ്റ്റുമായി ട്വിറ്ററിൽ ആഘോഷിച്ചിരുന്നു. ഇത് ട്വിറ്റർ നൽകുന്ന ദീപാവലി സമ്മാനമാണെന്നും, കെ.ആർ.കെ യോട് കിണറ്റിൽ നിന്ന് പുറത്ത് വന്ന് ലോകം ആസ്വദിക്കാനുമൊക്കെ പറയുന്ന തരത്തിലുള്ള ട്വീറ്റുകളാണ് വന്നത്.
Yesterday, SRK told to one of the top director that he will finish all these idiot critics within next 2 years. Thank you SRK. Let’s see if you will finish Critics or You will finish yourself within next 2 years.
— KRK (@KRKActor) November 24, 2017
SRK + Salman Khan + Aamir Khan forced #Twitter to suspend my account, but still they can’t stop me from reviewing films to save public from watching their crap films. Better, they should make good films instead to stop me.
— KRK (@KRKActor) November 24, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.