മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ് ബഹൽ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി പ്രമ ുഖ നടി കങ്കണ റണാവതിെൻറ വെളിപ്പെടുത്തൽ. ബഹൽ ലൈംഗികാതിക്രമം കാണിെച്ചന്ന് പരാതിപ്പെട്ട, ബഹലിെൻറ സ്ഥാപനത്തിലെ ജീവനക്കാരിക്ക് പിന്തുണ നൽകുന്നതായും കങ്കണ പറഞ്ഞു. 2015ൽ ഗോവയിലെ ഒരു പാർട്ടിയിൽ വെച്ച് ബഹൽ തന്നോട് അതിക്രമം കാണിെച്ചന്ന്, ബഹൽ പാർട്ണർ ആയ ഫാൻറം ഫിലിംസിലെ ജീവനക്കാരി കഴിഞ്ഞദിവസം ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് കങ്കണയുടെ പുതിയ വെളിപ്പെടുത്തൽ.
ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോൾ വികാസ് ബഹൽ ആലിംഗനത്തിലൂടെ അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിനിടെ കഴുത്തിലും മുടിയിലും മുഖം അമര്‍ത്തുക പതിവായി. ആ ആലിംഗനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബലം പ്രയോഗിക്കേണ്ടിവന്നു. ശേഷം ഞാൻ കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും വികാസ് വിമര്‍ശിക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും ഓരോ ദിവസവും പുതിയ സ്ത്രീകളുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അയാള്‍ പറയുമായിരുന്നു.
ഇത്തരം കാര്യങ്ങളില്‍ വ്യക്തിയെയോ അയാളുടെ വിവാഹ ജീവിതത്തെയോ അളക്കാറില്ല. പക്ഷേ ആസക്തി രോഗമായി മാറുമ്പോള്‍ അക്കാര്യം എനിക്ക് തിരിച്ചറിയാനാകും. എന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വികാസിനെതിരെ യുവതി ഉന്നയിച്ച ആരോപണം പൂര്‍ണമായി വിശ്വസിക്കുന്നു. നേരത്തെയും യുവതിയെ പിന്തുണച്ചിരുന്നു. അതിന്‍റെ പേരില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അന്ന് അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.
-കങ്കണ
ഫാന്‍റം ഫിലിം പ്രൊഡക്ഷന്‍സ് എന്ന നിർമാണ കമ്പനിയുടെ സ്ഥാപകനാണ് വികാസ് ബഹല്‍. 2011ല്‍ അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാനി, മധു മന്‍റേന, വികാസ് ബഹല്‍ എന്നിവർ ചേർന്നാണ് കമ്പനി തുടങ്ങിയത്. പീഡന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം കമ്പനി പിരിച്ചുവിട്ടു. കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു.അതിനിടെ സംഭവത്തിൽ ക്ഷമാപണവുമായി കശ്യപും രംഗത്തെത്തി. അതിക്രമം അറിഞ്ഞിട്ടും താൻ പ്രതികരിച്ചില്ലെന്ന ആരോപണത്തിന് നിദാനമായത് വക്കീലിെൻറ ഉപദേശമായിരുന്നുവെന്നും അത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നതായും കാശ്യപ് പ്രസ്താവനയിൽ അറിയിച്ചു.
My statement in light of the recent HuffPost article and breaking up of Phantom . There are two pages.. pic.twitter.com/WCAsaj6uFR
— Anurag Kashyap (@anuragkashyap72) October 7, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.