സൂര്യയും ദേവയും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി 'ദളപതി'

സംവിധായകൻ മണിരത്നത്തിന്റെ ക്ലാസിക് ചിത്രമായ ദളപതി വീണ്ടും റിലീസിനെത്തുന്നു. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീണ്ടും തിയറ്ററുകളിലെത്തന്നത്. രജനിയുടെ പിറന്നാൾ ദിനമായ ഡിസംബർ 12 ആണ് തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത്.എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്.

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദളപതി.സൂര്യ എന്ന കഥാപാത്രമായി രജിനി തകർത്താടിയപ്പോൾ ദേവയായിട്ടാണ് മമ്മൂട്ടി പ്രേക്ഷകരുടെ മനംകവർന്നത്. അരവിന്ദ് സാമി, അമരീഷ് പുരി, ശോഭന, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത, നാഗേഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്. സന്തോഷ് ശിവൻ ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

2022 ൽ രജനിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'ബാബാ' റി റിലീസ് ചെയ്തിരുന്നു.മികച്ച പ്രതികരണമായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ചത്. 'ബാബ'യെ പോലെ വലിയ രീതിയിലുള്ള റിലീസ് ആണ് 'ദളപതി'ക്കും പദ്ധതിയിടുന്നത്.

ലോകേഷ് കനകരാജിന്റെ 'കൂലി' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രം 2025 മെയിൽ തിയറ്ററുകളിലെത്തും. നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ എന്നിവരും കൂലിയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Tags:    
News Summary - Thalapathi Re-release: Rajinikanth and Mani Ratnam's classic gangster drama returns to big screens for superstar’s birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.