അഹമ്മദാബദ്: സഞ്ജയ് ലീലാ ഭൻസാലി ചിത്രം പത്മാവതിക്ക് ഗുജറാത്തിലും വിലക്ക്. വിവാദങ്ങൾ അവസാനിക്കുന്നത് വരെ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കേണ്ടെന്നാണ് തീരുമാമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
രജ്പുത് സമുദായത്തിെൻറ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകാനാവില്ല. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് സിനിമ. തങ്ങൾ അഭിപ്രായസ്വാതന്ത്രത്തെ മാനിക്കുന്നു. എന്നാൽ, തങ്ങളുടെ സംസ്കാരത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും രൂപാണി പറഞ്ഞു. അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുജറാത്തിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തിന് പുറമേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സിനിമക്ക് വിലക്കുണ്ട്. അതേ സമയം, സിനിമയുടെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും നില നിൽക്കുകയാണ്. സിനിമയുടെ സെൻസറിങ് ഇതുവരെ പൂർത്തിയായിട്ടില്ല. ഇക്കാര്യത്തിൽ ചരിത്രകാരൻമാരുടെ നിലപാട് കൂടി അറിഞ്ഞശേഷമേ അന്തിമ തീരുമാനം എടുക്കു എന്നാണ് ബോർഡ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.