ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ ജെറ്റ് ലിക്ക് ലോകമെങ്ങും നിരവധി ആരാധകരാണുള്ളത്. എന്നാൽ രോഗബാധിതനായ ജെറ്റ്ലിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആ കരുത്തുറ്റ ശരീരത്തിന് പകരം തടികൂടിയ, പ്രായം തോന്നിക്കുന്ന 54കാരനായ ജെറ്റ് ലിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം.
2013 മുതൽ ഹൈപ്പർ തൈറോയിഡിസം എന്ന രോഗത്തിന്‍റെ പിടിയിലാണ് ജെറ്റ് ലി. ഇത് കൂടാതെ ആക്ഷൻ രംഗങ്ങൾ അഭിനയിക്കുന്നതിനിടെ അദ്ദേഹത്തിന് നിരവധി തവണ പരിക്കേറ്റിരുന്നു. ഈ പരിക്കുകളും ആരോഗ്യത്തെ ബാധിച്ചു.
രോഗം മൂർച്ഛിച്ച് ജെറ്റ് ലി വീൽചെയറിലാണെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെ എതിർത്ത് ജെറ്റ് ലി തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തി.
താൻ വീൽചെയറിൽ അല്ല. എന്നാൽ രോഗിയാണ്. ശരീരത്തിന് തടി കൂടി വരുന്നു. മരുന്ന് കഴിക്കുന്നതിനാലാണ് തടി കൂടുന്നത്. ആരാധകർക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ രോഗബാധിതനാണെങ്കിലും തിരിച്ചുവരുമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജെറ്റ്ലിയുടെ മാനേജർ പ്രതികരിച്ചത്. 2017 ന് ശേഷം ജെറ്റ് ലി സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയായിരുന്നു. നാല് വർഷമായി ചെറിയ വേഷങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.