പാക് കലാകാരന്മാരെ പിന്തുണച്ചാല്‍ സല്‍മാന്‍െറ സിനിമകളും നിരോധിക്കുമെന്ന് രാജ് താക്കറെ

മുംബൈ: പാക് കലാകാരന്മാരെ അനുകൂലിച്ച് പ്രതികരിച്ച നടന്‍ സല്‍മാന്‍ ഖാന് താക്കീതുമായി എം.എന്‍.എസ് തലവന്‍ രാജ് താക്കറെ. പാക് നടന്മാരെ നിരോധിക്കുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്‍െറ സിനിമകളും നിരോധിക്കുമെന്ന മുന്നറിയിപ്പാണ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ രാജ് താക്കറെ നല്‍കിയത്.

രാജ്യത്ത് കഴിവുള്ളവരില്ളേ എന്നു ചോദിച്ച രാജ് എന്തിനാണ് പാക് നടന്മാരെ സ്വീകരിക്കുന്നതെന്നത് മനസ്സിലാകുന്നില്ളെന്ന് പറഞ്ഞു. സൈനികര്‍ തോക്കു താഴെയിട്ടാല്‍ സല്‍മാന്‍ അതിര്‍ത്തി കാക്കുമോ എന്നും രാജ് ചോദിച്ചു. പാക് കലാകാരന്മാര്‍ക്കായി സംസാരിക്കുന്ന നടന്മാരും മറ്റും ആദ്യം രാജ്യത്തെ മനസ്സിലാക്കണം -രാജ് പറഞ്ഞു. പാക് കലാകാരന്മാരെയാണ് സല്‍മാന്‍ ഖാന്‍ സ്നേഹിക്കുന്നതെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന് കഴിഞ്ഞ ദിവസം ശിവസേന പ്രതികരിച്ചിരുന്നു.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ബോളിവുഡിലെ പാക് കലാകാരന്മാര്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് രാജ് താക്കറെയുടെ എം.എന്‍.എസ് രംഗത്തുവരുകയും നിര്‍മാതാക്കളുടെ സംഘടന പാക് കലാകാരന്മാരെ നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖാന്‍ പാക് കലാകാരന്മാര്‍ക്ക് അനുകൂലമായി പ്രതികരിച്ചത്. അവര്‍ ഭീകരരല്ളെന്നും കലാകാരന്മാരാണെന്നും അവര്‍ക്ക് ഇന്ത്യയില്‍ ജോലിചെയ്യാനുള്ള അനുമതിയും വിസയും സര്‍ക്കാറാണ് നല്‍കിയതെന്നുമായിരുന്നു സല്‍മാന്‍െറ പ്രതികരണം.

Tags:    
News Summary - Raj Thackeray slams Salman Khan - will ban Salman's films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.