വായ്​പ തിരിച്ചടച്ചില്ല; ബോളിവുഡ്​ നടന്​ മൂന്ന്​ മാസത്തെ തടവ്

ന്യൂഡൽഹി: വായ്​പ തിരിച്ചടക്കാത്തതിനെ തുടർന്ന്​ ബോളിവുഡ്​ നടന്​ മൂന്ന്​ മാസത്തെ തടവ്​ ശിക്ഷ. ഹാസ്യനടനായ രാജ്​പാൽ യാദവിനാണ്​ കോടതി മൂന്ന്​ മാസത്തെ ശിക്ഷ വിധിച്ചത്​. അഞ്ച്​ കോടി രൂപ വായ്​പയെടുത്ത്​ തിരിച്ചടക്കാത്തതിനെ തുടർന്നാണ്​ നടപടി.

കേസ്​ പരിഗണിച്ച ജസ്​റ്റിസ്​ രാജീവ്​ സഹായ്​ യാദവിനെ കസ്​റ്റഡിയിലെടുക്കാനും തിഹാർ ജയിലിൽ പാർപ്പിക്കാനും നിർദേശിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുരളി പ്രൊജക്​ട്​ എന്ന കമ്പനി യാദവി​​​െൻറ ശ്രീ നൗറാങ്ക്​ ഗോദാവരി എൻറർടെയിൻമ​​െൻറ്​ എന്ന കമ്പനിക്കെതിരെ കേസ്​ നൽകുകയായിരുന്നു.

2010ൽ ഹിന്ദി ചിത്രമായ അതാ പതാ ലപാത നിർമാണത്തിനായാണ്​ യാദവ്​ വായ്​പയെടുത്തത്​.

Tags:    
News Summary - Rajpal Yadav Jailed for Three Months For Not Paying Loan-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.