ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്മാന് ഖാന് ജോധ്പുര്‍ ജില്ല സെഷൻസ് കോടതിയുടെ ജാമ്യം. അപ്പീൽ പരിഗണിച്ചാണ് ഉപാധികേളാെട ജാമ്യം. വ്യാഴാഴ്ച മുതൽ സെൻട്രൽ ജയിലിൽ കഴിയുന്ന സൽമാൻ ശനിയാഴ്ച വൈകീട്ട് പുറത്തിറങ്ങി. 50,000 രൂപയുടെ ബോണ്ടിലും 25,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. മേയ് ഏഴിന് കോടതിയിൽ ഹാജരാകണം. 1988ലെ കൃഷ്ണ മൃഗവേട്ട കേസിൽ അഞ്ചുവര്‍ഷം തടവിനു പുറമെ 10,000 രൂപ പിഴയും കീഴ്കോടതി വിധിച്ചിരുന്നു.
അതിനിടെ, ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി രവീന്ദ്ര കുമാർ ജോഷിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലംമാറ്റിയത് സൽമാെൻറ അപേക്ഷ നീട്ടിവെക്കുമെന്ന അഭ്യൂഹത്തിനിടയാക്കി. 134 ജഡ്ജിമാരെ ഹൈകോടതി സ്ഥലംമാറ്റിയതിെൻറ ഭാഗമായിരുന്നു ഇത്. സ്ഥലം മാറാൻ ഏഴു ദിവസം വരെ ജഡ്ജിമാർക്ക് സമയമുണ്ട്. ഇൗ സാഹചര്യത്തിൽ രവീന്ദ്ര കുമാർ ജോഷി തെന്നയാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
ജാമ്യം നൽകിയതിനെതിരെ ബിഷ്ണോയ് സമുദായം കോടതിയെ സമീപിക്കും. കൃഷ്ണമൃഗത്തെ വിശ്വാസത്തിെൻറ ഭാഗമായി കാണുന്നവരാണ് ബിഷ്ണോയ് സമൂഹം. വംശനാശം നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസ് തേച്ചുമാച്ചു കളയാനുള്ള നീക്കം തടഞ്ഞതും സൽമാന് ജയിൽ ശിക്ഷക്ക് വഴിയൊരുക്കിയതും ബിഷ്ണോയ് സമുദായമായിരുന്നു. 1988 ഒക്ടോബർ ഒന്നിന് സിനിമാതാരങ്ങൾ കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയത് പൊലീസിനെയും വനപാലകരെയും അറിയിച്ചതും പരാതി നൽകിയതും അവരായിരുന്നു. കോടതിയിൽ സാക്ഷി പറയാനും ബിഷ്ണോയ് സമൂഹത്തിെൻറ പ്രതിനിധികൾ എത്തി.
ജാമ്യാേപക്ഷ പരിഗണിച്ച െസഷൻസ് കോടതിക്ക് മുന്നിൽ സൽമാെൻറ ആരാധകർ തടിച്ചുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബോളിവുഡും പിന്തുണയുമായി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.