സിനിമയിലെ 25000 തൊഴിലാളികൾക്ക്​​ സഹായവുമായി സൽമാൻ ഖാൻ

മുംബൈ: 21 ദിന ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്​ പ്രതിസന്ധിയിലായ​ സിനിമ മേഖലയിലെ 25,000 ദിവസവേതന തൊഴിലാളികള്‍ ക്ക് സഹായവുമായി ബോളിവുഡ്​ സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. സല്‍മാന്‍ ഖാന്‍റെ ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷനിലൂടെ ഇവരെ സാമ്പത്തികമായി സഹായിക്കാമെന്ന്​ അറിയിച്ചതായി​ വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് ഫെഡറേഷനാണ്​ പുറത്തുവിട്ടത്​​.

ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷന്‍ മൂന്ന്​ ദിവസം മുമ്പ്​ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ സംഘടനക്ക് കീഴിലെ അഞ്ച് ലക്ഷത്തോളം വരുന്ന ദിവസക്കൂലി തൊഴിലാളികളില്‍ 25000 പേര്‍ക്ക്​ സഹായം അടിയന്തരമായി ആവശ്യമുണ്ടായിരുന്നു. ഇവരെ സഹായിക്കാമെന്ന്​ അറിയിച്ചു. എല്ലാവരുടെയും ബാങ്ക് അക്കൗണ്ട്​ വിവരങ്ങൾ ചോദിച്ചുവാങ്ങുകയും ചെയ്​തു. വാർത്താ ഏജൻസി​യായ പി.ടി.ഐയോട് എഫ്.ഡബ്ല്യു.ഐ.സി.ഇ പ്രസിഡൻറ്​ ബി.എന്‍. തിവാരി പറഞ്ഞു.

Tags:    
News Summary - Salman Khan to help 25000 daily wage workers from film industry-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.