ബോളിവുഡിലെ താരരാജാവാണ് സൽമാൻ ഖാൻ. കോടികളാണ് സൽമാെൻറ പല ചിത്രങ്ങളും ബോളിവുഡിൽ നേടുന്നത്. എന്നാൽ, ബോളിവുഡും ഇന്ത്യൻ സിനിമലോകവും ഒരുപോലെ ചോദിക്കുന്ന ചോദ്യമുണ്ട്. എന്താണ് സൽമാൻ ഇനിയും വിവാഹം കഴിക്കാത്തതെന്നാണ് അത്. ഇപ്പോൾ വിവാഹം കഴിക്കാത്തതിെൻറ കാരണം സൽമാൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പണമില്ലാത്തത് കാരണമാണ് വിവാഹം കഴിക്കാത്തതെന്നാണ് സൽമാൻ പറഞ്ഞിരിക്കുന്നത്.
വിവാഹം വലിയൊരു സംഭവമാണ്. ആരെയെങ്കിലും വിവാഹം കഴിക്കണമെങ്കിൽ ലക്ഷങ്ങളോ കോടികളോ ചെലവ് വരും. അതിനുള്ള പണം തെൻറ കൈയിൽ ഇല്ല. അതാണ് താൻ ഏകനായി തുടരുന്നതിനുള്ള കാരണമെന്നാണ് ഒരു അഭിമുഖത്തിൽ സൽമാൻ പറഞ്ഞത്.
നേരത്തെ റൊമാനിയക്കാരി ലൂലിയയുമായി സൽമാൻ പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. സൽമാനും താരസുന്ദരി െഎശ്വര്യയും തമ്മിലുള്ള പ്രണയവും ബോളിവുഡ് ഏറെ ആഘോഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.