ബോളിവുഡില്‍ പാക് നടന്മാര്‍ക്ക് വിലക്ക്

മുംബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനുപിന്നാലെ ബോളിവുഡില്‍ പാക് കലാകാരന്മാരെ നിരോധിച്ചു. നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍െറ 87ാം വാര്‍ഷികയോഗം പാക് കലാകാരന്മാരെ നിരോധിച്ച് പ്രമേയം പാസാക്കുകയായിരുന്നു. പാക് കലാകാരന്മാര്‍ക്ക് യോഗം ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതായി സംഘടനാ അധ്യക്ഷന്‍ ടി.പി. അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം, സാധാരണനില വീണ്ടെടുക്കുംവരെ പാക് കലാകാരന്മാരെയും സാങ്കേതികവിദഗ്ധരെയും വിലക്കുന്നതാണ് പ്രമേയമെന്ന് നിര്‍മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു.

ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് കലാകാരന്മാര്‍ക്കെതിരെ രാജ് താക്കറെയുടെ എം.എന്‍.എസ് ഭീഷണിയുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍െറ പ്രമേയം. എം.എന്‍.എസിന്‍െറ ഭീഷണിയത്തെുടര്‍ന്ന് ഫവാദ് ഖാന്‍, മഹിറാ ഖാന്‍ എന്നിവരടക്കമുള്ള പാക് നടീനടന്മാരും മറ്റ് കലാകാരന്മാരും ഇന്ത്യവിട്ടിരുന്നു. ദീപാവലിക്ക് പ്രദര്‍ശനം ലക്ഷ്യമിടുന്ന ഫവാദ് വേഷമിട്ട ‘ആയെ ദില്‍ഹെ മുശ്കില്‍’, മഹിറ വേഷമിട്ട ‘റഹീസ്’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ളെന്നും എം.എന്‍.എസ് വ്യക്തമാക്കിയിരുന്നു.

എം.എന്‍.എസ് ഭീഷണിയത്തെുടര്‍ന്ന് പാക് നടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവസരംനല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രതികരണങ്ങളാണ് ബോളിവുഡില്‍നിന്ന് ഉയര്‍ന്നത്. പാക് കലാകാരന്മാരെ നിരോധിക്കുന്നതുകൊണ്ട് പാക് ഭീകരതയെ എങ്ങനെയാണ് ചെറുക്കാനാവുക എന്നാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. മറ്റ് രാജ്യത്തെ കലാകാരന്മാര്‍ക്കായി ബോളിവുഡ് വാതില്‍ തുറന്നിടണമെന്നായിരുന്നു സെയ്ഫ് അലി ഖാന്‍െറ പ്രതികരണം. പാക് ഭീകരതക്കെതിരെ പാക് കലാകാരന്മാര്‍ പരസ്യമായി പ്രതികരിക്കണമെന്ന് അനുപം ഖേറും പ്രതികരിച്ചു. പാക് കലാകാരന്മാര്‍ക്ക് അവസരംനല്‍കുന്ന നിര്‍മാതാക്കള്‍ക്കും മറ്റും എതിരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീഷണിമുഴക്കേണ്ടതെന്ന് ഗായകന്‍ അഭിജീത് ഭട്ടാചാര്യ പറഞ്ഞു.

അവര്‍ ഭീകരരല്ല -സല്‍മാന്‍ ഖാന്‍

പാക് നടന്മാര്‍ കലാകാരന്മാരാണെന്നും ഭീകരരല്ളെന്നും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. പാക് നടന്മാര്‍ക്കെതിരെ എം.എന്‍.എസ് ഭീഷണി ഉയര്‍ത്തുകയും നിര്‍മാതാക്കളുടെ സംഘടന അവരെ വിലക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് സല്‍മാന്‍ ഖാന്‍െറ പ്രതികരണം. പാകിസ്താനുമായുള്ള സമാധാനപരമായ ബന്ധം നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു സല്‍മാന്‍െറ പ്രതികരണം. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ അദ്ദേഹം പിന്തുണച്ചു.

Tags:    
News Summary - salman khan pak artistes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.