ന്യൂഡൽഹി: ബോളിവുഡ് ഗായിക കനിക കപൂറിെൻറ കോവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവായതോടെ ആശുപത്രിയിൽനിന്നു ം ഡിസ്ചാർജ് ചെയ്തു. തുടർച്ചയായ നാല്പരിശോധന ഫലങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ നാലിന് വന്ന അഞ്ചാമത്തെ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ രോഗം ഭേദമായെന്ന് ഉറപ്പിക്കാൻ ഒരു പരിശോധന കൂടി നടത്തിയ ശേഷമാണ് കനികയെ ഡിസ്ചാർജ് ചെയ്തത്.
ലഖ്നോവിെല സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട ഓഫ് മെഡിക്കൽ സയൻസിലായിരുന്നു കനിക ചികിത്സയിലായിരുന്നത്. ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും രണ്ടാഴ്ച വീട്ടുനിരീക്ഷണത്തിൽ തുടരണം.
മാർച്ച് ഒമ്പതിനാണ് കനിക യു.കെയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് കാൺപൂരിലും ലഖ്നോവിലും യാത്ര ചെയ്യുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വിദേശത്തുനിന്നെത്തിയ കാര്യം മറച്ചുവെച്ചതിനും മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചതിനും കനികക്കെതിരെ പൊലീസ് കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.