ബോളിവുഡ് നിരുപകനായ കെ.ആർ.കെയുടെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. കെ.ആർ.കെ തന്നെയാണ് മറ്റൊരു ട്വിറ്റർ പേജിലൂടെ തെൻറ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിവരം പുറത്ത് വിട്ടത്.
ബോളിവുഡ് താരം അമിർ ഖാനെതിരായ മോശം പരാമർശങ്ങളുടെ പേരിലാണ് കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്.
അതേ സമയം, അമീറിെൻറ പുതിയ സിനിമ സീക്രറ്റ് സൂപ്പർ സ്റ്റാറിെൻറ നിരുപണം താൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് തെൻറ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതെന്ന് കെ.ആർ.കെ ആരോപിച്ചു. ഇൗ നടപടിയിലൂടെ താൻ സിനിമയുടെ നിരുപണം പോസ്റ്റ് ചെയ്യുന്നത് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.