സിഡ്നി: കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് ആഴ്ച നീണ്ട ഐസൊലേഷൻ വാർഡിലെ ജീവിതത്തിന് ശേഷം ഹോളിവുഡ് താരം ടോം ഹാങ്ക്സ് തൻെറയും ഭാര്യ റീത്ത വിൽസൻെറയും ആരോഗ്യ വിവരം പങ്കുവെച്ചു. നമ്മുടെ ആദ്യത്തെ രോഗ ലക്ഷണത്തിന് ശേഷം ഇന്ന് രണ്ടാഴ്ച തികഞ്ഞു. ഞങ്ങൾ ഇപ്പോൾ സുഖമായിരിക്കുന്നു -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘നിങ്ങൾ ആർക്കും നൽകുന്നില്ല.. മറ്റൊരാളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നുമില്ല.. ഒരിടത്ത് അഭയം പ്രാപിക്കുന്നതിലൂടെ നേടാൻ സാധിക്കുന്നത് അതാണ്’ വീട്ടു നിരീക്ഷണം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. നമ്മൾ പരസ്പരം സഹായിച്ചാൽ, നമ്മുടെ ചില സുഖങ്ങൾ ഉപേക്ഷിച്ചാൽ കോവിഡ് വൈറസിനെയും നമ്മൾ അതിജീവിക്കും -ഹാങ്ക്സ് പറഞ്ഞു.
ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പോയ സമയത്തായിരുന്നു 63കാരനായ ഹാങ്ക്സിന് ശക്തമായ ചുമയും തളർച്ചയും ബാധിച്ചത്. ഉടൻ തന്നെ ആശുപത്രയിൽ അഡ്മിറ്റായ താരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷൻ വാർഡിൽ പാർപ്പിക്കുകയായിരുന്നു.
അതേസമയം ആസ്ട്രേലിയയും അമേരിക്കയും വൈറസ് ബാധ തടയാനുള്ള പരിശ്രമങ്ങളിൽ തുടക്കത്തിൽ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. ജനങ്ങൾ പൊതുഇടങ്ങളിൽ ഒരുമിച്ച് കൂടുന്നത് നിയന്ത്രിക്കുന്നതിലും ഇരു രാജ്യങ്ങളും വീഴ്ച വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.