മമ്മൂട്ടി നായകനായി സന്തോഷ് ശിവൻ സംവിധാനം ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാരുടെ ക്യാരക ്ടർ ലുക് വൈറലാകുന്നു. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ് വരച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പായ്കപ്പലിൽ യുദ്ധത്തിന് തയാറായി നിൽക്കുന്ന മെഗാസ്റ്റാറിെൻറ ഗംഭീര ക്യാരക്ടർ ലുക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലിമരക്കാർ ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങിയ സാഹചര്യത്തിൽ മമ്മൂട്ടിയുടേതായി പുറത്തുവന്ന പുതിയ ചിത്രം ആരാധകർക്ക് വൻ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
പെന്‍സില്‍ കൊണ്ടാണ് മുഴുവന്‍ ചിത്രവും പൂര്‍ത്തീകരിച്ചത്. മുന്‍പ് കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിലെ കലാ സംവിധാനത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കലാ സംവിധാനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.