പ്രിയപ്പെട്ട മോഹൻലാൽ താങ്കൾ ആ പ്രഭാഷണം കേൾക്കണം....

ബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ, ഡോ. സുനിൽ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന പ്രഭാഷണ പരമ്പര നിർബന്ധമായും താങ്കൾ ​േകൾക്കണം...’ ആയിരം കോടി മുടക്കി എം.ടിയുടെ നോവൽ ‘രണ്ടാമൂഴം’ മഹാഭാരതമെന്ന പേരിൽ സിനിമയാക്കു​േമ്പാൾ ഭീമ​​​െൻറ വേഷമിടുന്ന മോഹൻ ലാലിന്​ വി.ടി ബൽറാം എം.എൽ.എ നൽകുന്ന ഉപദേശമാണിത്​.

‘യൂട്യൂബിലൂടെ താങ്കൾ ആ പ്രഭാഷണം കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത്‌ കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന്‌ സമയം കണ്ടെത്തണം’ ബൽറാമി​​​െൻറ അഭ്യർത്ഥനയാണിത്​.‘രണ്ടാമൂഴം’ നോവൽ മഹാഭാരതമെന്ന പേരിൽ സിനിമയാക്കിയാൽ തിയറ്റർ കാണില്ലെന്ന്​ വിശ്വഹിന്ദു പരിഷത്ത്​ നേതാവ്​ കെ.പി. ശശികല ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ്​ ത​​​െൻറ ഫേസ്​ബുക്ക്​ പേജിലൂടെ മോഹൻലാലിന്​ ബൽറാം ഉപദേശം നൽകുന്നത്​.

മഹാഭാരതത്തി​​​െൻറ സാംസ്​കാരിക ചരിത്രത്തെക്കുറിച്ച്​ ഇടതു ചിന്തകനും എഴു​ത്തുകാരനും അധ്യാപകനുമായ സുനിൽ പി. ഇളയിടം നടത്തിവരുന്ന പ്രഭാഷണ പരമ്പര ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്​. യൂ ട്യൂബിലും മറ്റ്​ സാമൂഹിക മാധ്യമങ്ങളിലും ഇൗ പ്രഭാഷണം ഇപ്പോൾ വൈറലാണ്​. രണ്ട്​ രീതിയിൽ ഇൗ പ്രഭാഷണം മോഹൻലാലിന്​ പ്രയോജനപ്പെടുമെന്ന്​ ബൽറാം പറയുന്നു.

ഒന്ന്​: ഭീമ​​​െൻറ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ ആ പ്രഭാഷണം സഹായിക്കും. അതിലൂടെ മോഹൻ ലാലി​​​െൻറ എക്കാലത്തെയ​ും മികച്ച കഥാപാത്രമായി എം.ടിയുടെ ഭീമൻ മാറും.

രണ്ട്​: സിനിമക്ക്‌ മഹാഭാരതമെന്ന് പേരിട്ടാൽ തിയറ്റർ  കാണില്ലെന്ന്​ ആക്രോശിച്ച്​ വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും. മഹാഭാരതം കേവല മതഗ്രന്ഥമല്ലെന്നും അതി​​​െൻറ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാനാവില്ലെന്നും ബൽറാം പറയുന്നു. ‘താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ്‌ ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ്‌ പോസ്റ്റിന്‌ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു’ എന്ന്​ പറഞ്ഞാണ്​ ബൽറാം ത​​​െൻറ പേസ്​റ്റ്​ അവസാനിപ്പിക്കുന്നത്​....

വി.ടി ബൽറാമി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ ​പൂർണ രൂപം വായിക്കാം...
 

Full View
Tags:    
News Summary - vt balram advices mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.