പ്രിയപ്പെട്ട മോഹൻലാൽ താങ്കൾ ആ പ്രഭാഷണം കേൾക്കണം....
text_fieldsബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ, ഡോ. സുനിൽ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന പ്രഭാഷണ പരമ്പര നിർബന്ധമായും താങ്കൾ േകൾക്കണം...’ ആയിരം കോടി മുടക്കി എം.ടിയുടെ നോവൽ ‘രണ്ടാമൂഴം’ മഹാഭാരതമെന്ന പേരിൽ സിനിമയാക്കുേമ്പാൾ ഭീമെൻറ വേഷമിടുന്ന മോഹൻ ലാലിന് വി.ടി ബൽറാം എം.എൽ.എ നൽകുന്ന ഉപദേശമാണിത്.
‘യൂട്യൂബിലൂടെ താങ്കൾ ആ പ്രഭാഷണം കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത് കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണം’ ബൽറാമിെൻറ അഭ്യർത്ഥനയാണിത്.‘രണ്ടാമൂഴം’ നോവൽ മഹാഭാരതമെന്ന പേരിൽ സിനിമയാക്കിയാൽ തിയറ്റർ കാണില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് കെ.പി. ശശികല ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് തെൻറ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലിന് ബൽറാം ഉപദേശം നൽകുന്നത്.
മഹാഭാരതത്തിെൻറ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് ഇടതു ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ സുനിൽ പി. ഇളയിടം നടത്തിവരുന്ന പ്രഭാഷണ പരമ്പര ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇൗ പ്രഭാഷണം ഇപ്പോൾ വൈറലാണ്. രണ്ട് രീതിയിൽ ഇൗ പ്രഭാഷണം മോഹൻലാലിന് പ്രയോജനപ്പെടുമെന്ന് ബൽറാം പറയുന്നു.
ഒന്ന്: ഭീമെൻറ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ ആ പ്രഭാഷണം സഹായിക്കും. അതിലൂടെ മോഹൻ ലാലിെൻറ എക്കാലത്തെയും മികച്ച കഥാപാത്രമായി എം.ടിയുടെ ഭീമൻ മാറും.
രണ്ട്: സിനിമക്ക് മഹാഭാരതമെന്ന് പേരിട്ടാൽ തിയറ്റർ കാണില്ലെന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും. മഹാഭാരതം കേവല മതഗ്രന്ഥമല്ലെന്നും അതിെൻറ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാനാവില്ലെന്നും ബൽറാം പറയുന്നു. ‘താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ് ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു’ എന്ന് പറഞ്ഞാണ് ബൽറാം തെൻറ പേസ്റ്റ് അവസാനിപ്പിക്കുന്നത്....
വി.ടി ബൽറാമിെൻറ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം വായിക്കാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.