മുംബൈ: നടൻ മമ്മൂട്ടിക്കു ശാരീരികാസ്വാസ്ഥ്യം. പ്രവാസി സംഘടനയുടെ കലാസന്ധ്യയിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച രാവിലെ ദുബൈയിൽനിന്നു മുംൈബയിൽ എത്തിയ അദ്ദേഹത്തിന് കടുത്ത തലവേദനയും പനിയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് വൈകിട്ടു ഹോട്ടലിൽനിന്ന് അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചു. ഉറക്കക്കുറവും രക്തസമ്മർദ ഗുളിക കഴിക്കാൻ മറന്നതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയത്. ശനിയാഴ്ച രാത്രിതന്നെ ബംഗളൂരുവിലേക്കു പോയ മമ്മൂട്ടി മദർഹുഡ് ആശുപത്രിയിലെ പരിശോധനക്ക് ശേഷം മകളുടെ വീട്ടിൽ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.