ബാഹുബലി മികച്ച ചിത്രം, ബച്ചൻ നടൻ, കങ്കണ നടി

ന്യൂഡൽഹി: 63 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും  മികച്ച നടിയായി കങ്കണ റണാവത്തിനെയും തെരഞ്ഞെടുത്തു. സഞ്ജയ് ലീല ഭൻസാലി(ബാജിറാവു മസ്താനി)യാണ് മികച്ച സംവിധായകൻ. സലീം അഹമ്മദ് സംവിധാനം ചെയ്ത 'പത്തേമാരി'യാണ് മികച്ച മലയാള ചലച്ചിത്രം. മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം മികച്ച സംസ്കൃത ചിത്രത്തിന്‍റെ പട്ടികയിലും ഇടം നേടി.  മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തു. ആദ്യമായാണ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന വിഭാഗം- പുരസ്കാരത്തിൽ ഉൾപെടുത്തുന്നത്.

പികു എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ബച്ചന് പുരസ്കാരം ലഭിച്ചത്. 'തനു വെഡ്സ് മനു റിട്ടേൺസി'ലെ പ്രകടനത്തിനാണ് കങ്കണ പുരസ്കാരം നേടിയത്. കഴിഞ്ഞ തവണയും കങ്കണ തന്നെയായിരുന്നു മികച്ച നടി. എന്ന് നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിലെ 'കാത്തിരുന്ന് കാത്തിരുന്ന്' എന്ന ഗാനമൊരുക്കിയ എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. മികച്ച ബാലതാരമായി മലയാളിയ ഗൗരവ് മേനോനെ തെരഞ്ഞെടുത്തു. ബെൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. സു.സു. സുധി വാത്മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യ പ്രത്യേക പരമാർശത്തിന് അർഹനായി. പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്‍റെ 'വലിയ ചിറകുള്ള പക്ഷികൾ' തെരഞ്ഞെടുത്തു. വി.കെ പ്രകാശ് സംവിധാനം ചെയ്ത നിർണായകമാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. ക്രിസ്റ്റോ ടോമിയുടെ കാമുകിയാണ് മികച്ച ഹ്രസ്വ ചിത്രം. അരങ്ങിലെ നിത്യ വിസ്മയം എന്ന ഡോക്യുമെന്‍ററിയിലെ വിവരണത്തിന് അലിയാർക്കാണ് പുരസ്കാരം.

സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് പ്രാദേശിക ജൂറി തിരഞ്ഞെടുത്തത്.

മറ്റ് പുരസ്കാരങ്ങള്‍:

മികച്ച പശ്ചാത്തല സംഗീതം: ഇളയരാജ
മികച്ച ഛായാഗ്രാഹകന്‍: സുധീപ് ചാറ്റര്‍ജി
മികച്ച ഹിന്ദി ചിത്രം: ദും ലഗേ കി ഹൈസാ
ഇന്ദിരാഗാന്ധി അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡിബറ്റ് ഫിലിം ഓഫ് എ ഡൈറക്ടര്‍: നീരജ് ഗയാന്‍
മികച്ച ജനപ്രിയ ചിത്രം: ബജ്റംഗി ഭായിജാന്‍
കൊറിയോ ഗ്രാഫി: റിമോ ഡിസൂസ(ബാജിറാവു മസ്താനി)
ദേശീയോദ്ഗ്രഥനത്തിനുള്ള ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ്: നാനക് ഷാ ഫക്കീര്‍
കുട്ടികളുടെ മികച്ച ചിത്രം: ദുരന്തോ
മികച്ച തമിഴ് ചിത്രം: വിസാരണൈ
തെലുങ്ക് ചിത്രം: കാഞ്ചേ
സംസ്കൃത ചിത്രം: പ്രിയമാനസം
കന്നട ചിത്രം: തിദി
പഞ്ചാബി ചിത്രം:ചൗതി കൂട്ട്
കൊങ്കിണി ചിത്രം: എനിമി
ആസാമി ചിത്രം: കോതനോഡി
ഹരിയാന ചിത്രം: സത്രംഗി
ഖാസി ചിത്രം: ഒനാത്
മണിപ്പൂരി ചിത്രം: എയ്ബുസു യോഹാന്‍ബിയു
മിസോ ചിത്രം: കിമാസ് ലോഡ് ബിയോന്‍ഡ് ദ ക്ളാസ്
ഒഡിയ ചിത്രം: പഹദാ റാ ലുഹാ
പ്രത്യേക പരാമര്‍ശം: ഋതിക സിങ് (ഇരുധി സുത്രു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.