പണിമുടക്ക് പ്രാകൃത സമരരീതിയെന്ന് ജോയ് മാത്യുവിന്‍െറ പോസ്റ്റ്

കോഴിക്കോട്: വെള്ളിയാഴ്ച നടന്ന ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യുവിന്‍െറ ഫേസ്ബുക് പോസ്റ്റ്. പ്രാകൃത സമരമാര്‍ഗമാണിതെന്നും പൊതുപണിമുടക്കിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്ന തൊഴിലാളി സംഘടന ഏതാണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്‍െറ പോസ്റ്റിലുണ്ട്.
വ്യാഴാഴ്ച രാത്രി 9.41ന് തന്‍െറ ഒൗദ്യോഗിക പേജിലാണ് ജോയ് മാത്യു പോസ്റ്റിട്ടത്. എന്തിനാണ് നാളത്തെ പണിമുടക്കെന്നും ഇതുകൊണ്ട് വല്ലതും നടക്കുമോയെന്നും സമരത്തിലെങ്കിലും പുതുമ കൊണ്ടുവരാന്‍ ആര്‍ക്കാണ് കഴിയുകയെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

പണിമുടക്കിനെതിരായ നടന്‍െറ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ പ്രതികരിച്ചു. തൊഴിലാളികള്‍ അവകാശങ്ങളേറെയും നേടിയെടുത്തത് സമരങ്ങളിലൂടത്തെന്നെയാണെന്നും ജോയ് മാത്യുവിന്‍െറ പ്രസ്താവന തൊഴിലാളിവിരുദ്ധമാണെന്നും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരെ പുച്ഛിക്കരുതെന്നും പ്രതിഷേധക്കാര്‍ പറയുമ്പോള്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരമാര്‍ഗത്തിലൂടെ ഒന്നും നേടാന്‍ കഴിയില്ളെന്ന് പണിമുടക്ക് വിരോധികള്‍ പറയുന്നു. താന്‍ സമരരീതികള്‍ക്ക് എതിരല്ളെന്നും കാലം മാറിയത് അറിയാതെയുള്ള ഈ പഴഞ്ചന്‍ സമരരീതി മാറ്റിപ്പിടിച്ചുകൂടെ എന്നും ചിലരുടെ പ്രതികരണങ്ങള്‍ക്കുള്ള മറുപടിയായി ജോയ് മാത്യു കുറിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.