മുംബൈ: ഹിന്ദി ചലച്ചിത്രലോകത്തെ ഇതിഹാസം ദിലീപ് കുമാർ സ്നേഹാശംസകൾകൊണ്ട് വീർപ്പുമുട്ടിയ ദിനമായിരുന്നു ഇന്നലെ. 1922 ഡിസംബർ 11ന് പാകിസ്താനിലെ പെഷാവറിൽ ജനിച്ച മുഹമ്മദ് യൂസുഫ് ഖാൻ എന്ന ദിലീപ് കുമാറിന് 97 വയസ്സു തികഞ്ഞ ദിവസമായിരുന്നു അത്. അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.
‘‘ഈ 97ാം പിറന്നാൾ ദിനത്തിൽ ഫോൺ കോളുകളാലും മെസേജുകളാലും എനിക്കുമേൽ സ്നേഹാശംസകൾ ചൊരിയുകയാണ്. എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും പ്രാർഥനകൾക്കും മുന്നിൽ ആഘോഷം പോലും അപ്രസക്തമാവുന്നു. എെൻറ കണ്ണുകൾ ഇപ്പോൾ കൃതജ്ഞതയുടെ കണ്ണീർ തുള്ളികൾ പൊഴിക്കുകയാണ്’’.
On this 97th birthday, calls and messages have been pouring in since last night-thank you! Celebrations are not important- your boundless love, affection and prayers have always brought tears of gratitude in my eyes. pic.twitter.com/1dYrHt1KCL
— Dilip Kumar (@TheDilipKumar) December 11, 2019
കഴിഞ്ഞ വർഷം ദിലീപ് കുമാറിന് ന്യൂമോണിയ ബാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിെൻറ ആരോഗ്യനില മെച്ചപ്പെട്ടതായി ഭാര്യ സൈറാ ബാനു അറിയിച്ചു. അദ്ദേഹത്തിന് സുഖമായിരിക്കുന്നുവെന്നും എല്ലാവരും പ്രാർഥിക്കണമെന്നും സൈറാ ബാനു അഭ്യർഥിച്ചു. 1944ലെ ‘ജ്വാർ ഭട്ട’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ബിഗ് സ്ക്രീൻ അരങ്ങേറ്റം ഹിന്ദി സിനിമാലോകത്തെ താര രാജാക്കന്മാരിൽ ഒരാളാക്കി ദിലീപ് കുമാറിനെ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.