നടൻ ധനുഷിന്‍റെ കാരവനായി വൈദ്യുതി മോഷണം; 15,731 രൂപ പിഴ VIDEO

കുമളി: തമിഴ്​ സിനിമ മേഖലക്ക്​ നാണക്കേടായി സൂപ്പർ താരത്തി​​​​െൻറ കാരവനിലേക്ക്​ വൈദ്യുതി മോഷ്​ടിച്ച സംഭവം. സൂപ്പർ സ്​റ്റാർ രജനികാന്തി​​​​െൻറ മരുമകൻ ധനുഷും കുടുംബവും വിശ്രമത്തിനായി ചെന്നൈയിൽ നിന്ന്​ കൊണ്ടുവന്ന കാരവനിലേക്കാണ്​ തെരുവുവിളക്കിനുള്ള ലൈനിൽനിന്ന്​ അനധികകൃതമായി വൈദ്യുതി ഉപയോഗിച്ചത്​. 

തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ്​ സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്​തൂരി മങ്കമ്മാൾ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയതായിരുന്നു നടൻ ധനുഷും കുടുംബവും. ഒപ്പം രജനികാന്തി​​​​െൻറ മകളും ധനുഷി​​​​െൻറ ഭാര്യയുമായ ​െഎശ്വര്യ, ധനുഷി​​​​െൻറ മാതാപിതാക്കൾ എന്നിവരും എത്തിയിരുന്നു. 
ക്ഷേത്രദർശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ്​ വിശ്രമിച്ചത്​.

ഇതിനുശേഷം ധനുഷ്​ കാറിൽ ചെന്നൈയിലേക്ക്​ മടങ്ങിയതിന്​ പിന്നാലെയാണ്​ വൈദ്യുതി വകുപ്പ്​ എക്​സിക്യൂട്ടിവ്​ എൻജിനീയർ രാജേഷും സംഘവും കാരവൻ പിടിച്ചെടുത്തത്​. വാനിന്​ സമീപത്തെ വൈദ്യുതി പോസ്​റ്റിൽനിന്ന്​ വൈദ്യുതി മോഷ്​ടിച്ചതിനുള്ള തെളിവുകൾ അധികൃതർ കണ്ടെത്തി. ഡ്രൈവർ വീരപ്പ​​​​െൻറ പക്കൽനിന്ന്​ 15,731 രൂപ അധികൃതർ പിഴയായി ഇൗടാക്കി.

ക്ഷേത്രദർശനത്തിനൊപ്പം നിരവധി പാവങ്ങൾക്ക്​ സാമ്പത്തിക സഹായം നൽകിയാണ്​ ധനുഷും കുടുംബവും മടങ്ങിയത്​. ഇതിനി​െടയുണ്ടായ വൈദ്യുതി മോഷണം താരത്തിനും കുടുംബത്തിനും വലിയ നാണക്കേടായി.

Full View
Video Courtesy: Polimer News
Tags:    
News Summary - Actor Dhanush's Karavan driver fined for alleged power theft in theni -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.