ദിലീപ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി

കൊച്ചി: നടി​െയ അക്രമിച്ച കേസിൽ റിമാ‍ൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്​ ഹൈകോടതി​െയ സമീപിച്ചത്​. ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും നേരിട്ട്​ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 

ദിലീപിന്‍റെ ജാമ്യഹരജിയെ ഹൈകോടതിയിൽ എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറി ഉൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻ‍ഡ് കാലാവധി നീട്ടുന്നതിനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. 

ജാമ്യം ലഭിച്ചാൽ ഇരയായ നടിയെ അധിക്ഷേപിക്കാൻ വീണ്ടും ശ്രമിച്ചേക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ദിലീപ് അനുകൂല പ്രചാരണം അദ്ദേഹത്തി​​​​​ന്‍റെ സ്വാധീനം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

അതേസമയം, കേസിൽ പൊലീസ്​ എം.എൽ.എമാരായ പി.ടി. തോമസ്​, ​അൻവർ സാദത്ത്​ എന്നിവരു​െട മൊഴി​െയടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ചോദ്യാവലി പൊലീസ് തയാറാക്കിയെന്നാണ് റിപ്പോർട്ട്. മൊഴി നൽകാൻ ഹാജരാകണമെന്ന്​ ആവശ്യപ്പെട്ട്​ പൊലീസ്​ ഇരുവർക്കും നോട്ടീസ്​ നൽകിയിട്ടുണ്ട്​​.


 

Tags:    
News Summary - actor dileep submit bail application kerala high court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.