ചെന്നൈ: ഇന്ത്യയിൽ സംഘ്പരിവാർ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയാണെന്നും കഴിഞ്ഞ നൂറു വർഷത്തോളമായി നടത്തുന്ന പ്രയത്നങ്ങളുടെ ഫലമാണ് ഇപ്പോൾ അവർ കൊയ്യുന്നതെന്നും പ്രശസ്ത സിനിമതാരം കമൽ ഹാസൻ. സംഘ്പരിവാറിൽനിന്നു ഇതിലും വലിയ വിപത്തുകൾ വരാനിരിക്കുന്നേയുള്ളൂ എന്നും അത് ഇന്നത്തേക്കാളുമൊക്കെ ഭീകരവും ഭയാനകവുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു ദിവസം നീണ്ട ഇസ്രായേൽ സന്ദർശനത്തിൽ പിഞ്ചു കുഞ്ഞുങ്ങളുൾപ്പെടെയുള്ള ഫലസ്തീൻ ജനത അനുഭവിക്കുന്ന യാതനകളെക്കുറിച്ച് ഒരക്ഷരം പോലും ശബ്ദിക്കാതിരുന്നത് ദൗർഭാഗ്യകരമായി. ഒന്നുമറിയാത്ത പിഞ്ചു കുട്ടികളെ കൊലപ്പെടുത്തുന്ന മനുഷ്യത്വ രഹിതമായ നിലപാടിനെതിരെ മോദിക്ക് മിണ്ടാനായില്ല. ഗുജറാത്തിലെ കുഞ്ഞുങ്ങളെപ്പോലെ തന്നെയാണ് ഫലസ്തീനിലേയും കുഞ്ഞുങ്ങൾ. ഇന്ത്യയുടെ പരമ്പരാഗത വിദേശനയം മോദി കൈയൊഴിഞ്ഞപ്പോൾ ഫലസ്തീനെ ഇന്ത്യ കൈവിട്ടുവെന്നു കമൽ ഹാസൻ കുറ്റപ്പെടുത്തി.
സംഘ്പരിവാറിെൻറ ഒത്താശയോടെ നടക്കുന്ന തല്ലിക്കൊലകൾക്കെതിരെ ദേശീയ മനുഷ്യാവകാശ കമീഷന് ഡി.വൈ.എഫ്.െഎ സമർപ്പിക്കുന്ന നിവേദനത്തിെൻറ കോപ്പി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.