ചെങ്ങന്നൂർ: വെള്ളപ്പൊക്ക ദുരിതത്തിൽ സർവവും നഷ്ടപ്പെട്ട് ജീവൻ മാത്രം തിരിച്ചുകിട്ടി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് സ്വാന്തനമേകി നടൻ മമ്മൂട്ടി. കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രഘുപ്രസാദ് എന്നിവരോടൊപ്പം ചെന്നിത്തലയിലെയും മാന്നാർ നായർ സമാജം സ്കൂളുകളിലെയും ക്യാമ്പുകളിലാണ് താരം എത്തിയത്.
നഷ്ടപ്പെട്ടതെല്ലാം നമുക്ക് നേടിയെടുക്കാനാകുമെന്ന് മമ്മൂട്ടി പറഞ്ഞു. ഇനി വരാൻ പോകുന്നത് പുതിയ കേരളവും പുതിയ ജീവിതവുമാണെന്നും അദ്ദേഹം ക്യാമ്പിലുള്ളവരോട് പറഞ്ഞു.
കേരളത്തിൽ നാശം വിതച്ച പ്രളയത്തിന് നമ്മളിൽ ചിലരെ മാത്രമേ തൊടാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി കോടിക്കണക്കിന് മലയാളികളുണ്ട്. പ്രവാസികളായും അല്ലാതെയും അവർ നിങ്ങൾക്ക് ഒപ്പമാണ്. അതിന് കഴിഞ്ഞുപോകുന്ന ഇൗ ദിനങ്ങൾ തന്നെ ഉദാഹരണമാണ്. ഈ ഒാണം അൽപം മങ്ങി പോയെങ്കിലും വലിയ സന്തോഷം ഇല്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും മമ്മൂട്ടി പറഞ്ഞു.
നടന്മാരായ രമേശ് പിഷാരടിയും വിഷ്ണു ഉണ്ണികൃഷ്ണനും നിർമാതാവ് ആന്‍റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ക്യാമ്പിലുള്ളവരെ കൂടാതെ പുറമേ നിന്നുള്ളവരും മമ്മൂട്ടിയെ കാണാനും ചിത്രങ്ങൾ പകർത്താനും എത്തിയതോടെ വൻ തിരക്കായി. െപാലീസ് ഇടപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.