തിരുവനന്തപുരം: തെൻറ ലോക്സഭാ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് നടൻ മോഹന്‍ലാല്‍. താന്‍ തെൻറ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. അല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ലെന്നും മോഹന്‍ലാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിെൻറ ഷൂട്ടിങ്ങിലാണ് മോഹൻലാൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി ലാലിനെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന നിലപാടാണ് താരത്തിൽ നിന്നുണ്ടായിട്ടുള്ളത്.
അതിനിടെ മോഹൻലാലിനെ പാർട്ടിയിലേക്ക് ക്ഷണിക്കുന്ന നിലപാടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള കൈക്കൊണ്ടത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മോഹൻലാൽ ഇത്തരത്തിലൊരു ‘മണ്ടൻ’ തീരുമാനം കൈക്കൊള്ളില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.