ന്യൂഡൽഹി: തനിക്ക് രാഷ്ട്രീയമില്ലെന്ന് നടൻ മോഹൻലാൽ. ഈ നിലപാടിൽ മാറ്റമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനി ക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനിൽ പത്മഭൂഷൺ പുരസ്കാരം വാങ്ങിയ ശേഷം മാധ്യമങ്ങളോട ് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
പത്മഭൂഷൺ മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണിത്. രാജ്യം നൽകുന്ന അംഗീകാരം സ ്വീകരിക്കുമ്പോൾ വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും അഭിമാനം തോന്നുന്നു. തന്നോടൊപ്പം സഞ്ചരിച്ചവർക്കും ഇപ ്പോൾ സഞ്ചരിക്കുന്നവർക്കും ബുദ്ധിമുട്ടുള്ള അവസരങ്ങളിൽ കൂടെ നിന്ന കുടുംബത്തിനും സഹപ്രവർത്തകർക്കും പ്രേക്ഷകർ ക്കും പുരസ്കാരം സമർപ്പിക്കുന്നു.
Delhi: President Ram Nath Kovind confers Padma Bhushan award upon actor Mohanlal. #PadmaAwards pic.twitter.com/CFZejeale6
— ANI (@ANI) March 11, 2019
കൂടുതൽ പത്മ പുരസ്കാരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളതാണ് മലയാള സിനിമാ ലോകം. ഒരുപാട് അംഗീകാരങ്ങൾ മലയാള സിനിമയെ തേടിയെത്തട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
Actor Mohanlal after receiving Padma Bhushan award: It's a great honour. It's a great achievement as an individual, as an actor. It's my 41st year in the movie industry. So I'm giving all the credits to my colleagues, my family & those who supported me in this beautiful journey. pic.twitter.com/FGtdH40aWq
— ANI (@ANI) March 11, 2019
മോഹൻലാലിനൊപ്പം സർദാർ സുഖ്ദേവ് സിങ് ദിന്ദ്സ, ഹുകും ദേവ് നാരായൺ, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർക്ക് വേണ്ടി ഭാര്യ ഭാരതി നയ്യാർ തുടങ്ങിയവർ പത്മഭൂഷൺ പുരസ്കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി.
#WATCH President Ram Nath Kovind confers Padma Shri award upon director and actor Prabhu Deva for the field of Art - Dance. #PadmaAwards pic.twitter.com/3wMttMuxIx
— ANI (@ANI) March 11, 2019
സംവിധായകനും നടനുമായ പ്രഭുദേവ, സംഗീത സംവിധായകൻ ശങ്കർ മഹാദേവൻ, കൊട്ടുവാദ്യ വിദഗ്ധൻ ആനന്ദൻ ശിവമണി, ഇന്ത്യൻ കബഡി ടീം ക്യാപ്റ്റൻ അജയ് താക്കൂർ, മുൻ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കർ, ടേബിൾ ടെന്നീസ് താരം ശരത് കമൽ, ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി, ഗുസ്തി താരം ബജ്രംഗ് പൂനിയ തുടങ്ങിയവർ പത്മശ്രി പുരസ്കരവും ഏറ്റുവാങ്ങി.
Delhi: President Ram Nath Kovind confers Padma Shri award upon singer and music director Shankar Mahadevan. #PadmaAwards pic.twitter.com/DW5FOugQHl
— ANI (@ANI) March 11, 2019
112 പുരസ്കാര ജേതാക്കളിൽ 56 പേർക്കാണ് തിങ്കളാഴ്ച പുരസ്കാരങ്ങൾ നൽകിയത്. മറ്റുള്ളവർക്കുള്ള പുരസ്കാരദാനം മാർച്ച് 16ന് നടക്കും.
Delhi: Indian percussionist Anandan Sivamani conferred with Padma Shri award by President Ram Nath Kovind. #PadmaAwards pic.twitter.com/ZNwHtlvfq2
— ANI (@ANI) March 11, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.