കൊച്ചി: നടി അര്‍ച്ചന പദ്മിനിയുടെ ആരോപണത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റൻറ് ഷെറിന് സ്റ്റാൻലിക്കെതിരെ ഫെഫ ്ക (ഫിലിം എംേപ്ലായീസ് ഫെഡറേഷൻ ഒാഫ് കേരള) നടപടി. ഷെറിന് സ്റ്റാന്‍ലിയുടെ സസ്‌പെന്‍ഷന്‍ അനിശ്ചിതകാലത്തേക്ക് നീട്ടി.
ഷെറിനെ തിരികെ എടുത്തവര്ക്കെതിെരയും നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഇതിെൻറ ഭാഗമായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂനിയന്‍ പ്രസിഡൻറിനെയും സെക്രട്ടറിെയയും വിളിച്ചുവരുത്തി വിശദീകരണം തേടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷക്കെതിെരയും നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ കീഴിലാണ് ഷെറിന് സ്റ്റാന്‍ലി പ്രവര്‍ത്തിക്കുന്നത്.
അര്‍ച്ചന പദ്മിനിയുടെ ആരോപണം ശരിവെക്കുന്നതരത്തിലുള്ള ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂനിയന്‍ വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശങ്ങള്‍ നേരേത്ത പുറത്തുവന്നിരുന്നു. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ സിനിമയുടെ സെറ്റില്‍ ഷെറിന് അങ്ങനെയൊരു അബദ്ധം പറ്റിയിരുന്നതായി ബാദുഷ ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഷെറിന്‍ ഇപ്പോഴും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനകം ശിക്ഷ അനുഭവിച്ചുകഴിഞ്ഞ അയാളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും ബാദുഷ ചൂണ്ടിക്കാട്ടി. കൈപ്പിഴ പറ്റിയ ആളെ സംരക്ഷിക്കാനാണ് നോക്കേണ്ടതെന്നും നമ്മുടെ ആള്‍ക്കാള്‍ ഒറ്റക്കെട്ടായി കൂടെ നിന്നില്ലെങ്കില്‍ നാളെ പല പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നുമാണ് പരാമർശം.
പ്രൊഡക്ഷൻ അസിസ്റ്റന്റിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടും പല തവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു നടി അർച്ചന പത്മിനിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.