വിചാരണ നീട്ടിക്കൊണ്ടു പോകാൻ ദിലീപ് ശ്രമിക്കുന്നു; സർക്കാർ ഹൈകോടതിയിൽ 

കൊച്ചി: നടിയെ അക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടൻ ദീലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ. വിചാരണ നീട്ടാനുള്ള തന്ത്രമാണ്. പല ആവശ്യങ്ങൾ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്.

11 ഹരജികളാണ് കേസന്വേഷണം വൈകിപ്പിക്കാൻ ദിലീപ് കോടതിയിൽ നൽകിയത്. അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ഏത് ഏജൻസി അന്വേഷിക്കണം, എങ്ങനെ വേണം എന്ന് പറയാൻ പ്രതിക്ക് അവകാശമില്ല. ഇരയെ ബുദ്ധിമുട്ടിപ്പിക്കാനാണ് ദിലീപ് ഹരജി നൽകിയത്. അതിനാൽ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

Tags:    
News Summary - Actress Attack Case, Dileep-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.