െകാച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ദിലീപിെൻറ ജാമ്യത്തിന് വഴിയൊരുക്കിയത് പ്രോസിക്യൂഷെൻറ വിശദീകരണങ്ങൾ. പ്രോസിക്യൂഷെൻറ വാദങ്ങൾ മുൻനിർത്തിയായിരുന്നു കഴിഞ്ഞ രണ്ട് തവണയും ദിലീപിെൻറ ജാമ്യ ഹരജി തള്ളിയത്. ഗൗരവമുള്ള പുതിയ തെളിവുകൾ നൽകാൻ കഴിയാതിരുന്ന പ്രോസിക്യൂഷൻ അന്വേഷണം അവസാനഘട്ടത്തിലാണെന്ന വിശദീകരണമാണ് കോടതിക്ക് നൽകിയത്. സുപ്രധാന സാക്ഷികളെ ചോദ്യം ചെയ്തെന്നും പ്രധാന രേഖകൾ കണ്ടെടുത്തെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചതോടെ ഇനി ജുഡീഷ്യൽ കസ്റ്റഡി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ഹരജിക്കാരന് ജാമ്യം നൽകരുതെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. നടിയെ പീഡിപ്പിക്കുന്ന രംഗങ്ങളടങ്ങുന്ന മൊബൈൽ ഫോണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വാദവും പ്രോസിക്യൂഷൻ ഉയർത്തി. തുടക്കം മുതൽ ഉന്നയിക്കുന്ന വാദങ്ങൾക്കപ്പുറം പ്രോസിക്യൂഷന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനായില്ല. നാദിർഷയുടെ ചോദ്യം ചെയ്യലിൽനിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന തെളിവുകളെ പ്രോസിക്യൂഷൻ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, ഇത് ഫലവത്തായില്ല. നാദിർഷയെ ചോദ്യം ചെയ്തെങ്കിലും ചില കാര്യങ്ങളിൽ സഹകരിച്ചിട്ടില്ലെന്ന വിശദീകരണമാണ് പ്രോസിക്യൂഷൻ നൽകിയത്. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന കാര്യം പ്രോസിക്യൂഷൻ വിശദീകരണ പത്രികയിൽ പറഞ്ഞതുമില്ല. അതിനാൽ, പുതിയ തെളിവുകൾ സംബന്ധിച്ച സൂചന പോലും കോടതിക്ക് നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
മൊബൈൽ േഫാൺ കാൾ വിശദാംശങ്ങൾ, ടവർ ലൊക്കേഷൻ രേഖകൾ, ബില്ലുകൾ, രജിസ്റ്ററുകൾ തുടങ്ങിയവയാണ് പ്രോസിക്യൂഷൻ കണ്ടെത്തിയ രേഖാപരമായ തെളിവുകൾ. ക്രിമിനൽ നടപടിക്രമ പ്രകാരം കോടതിയിലും പൊലീസിലും 20 സുപ്രധാന സാക്ഷികൾ നൽകിയ മൊഴികളാണ് മറ്റ് തെളിവ്. മറ്റ് സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ഹരജിക്കാരെൻറ പങ്കാളിത്തം വെളിപ്പെടേണ്ടതുണ്ടെന്ന നിരീക്ഷണമാണ് ജാമ്യം അനുവദിക്കുേമ്പാൾ കോടതി നടത്തിയത്. പ്രോസിക്യൂഷൻ വാദത്തിെൻറ അടിസ്ഥാനത്തിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഹരജിക്കാരനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് ആദ്യ ജാമ്യ ഹരജികൾ ഹൈകോടതി തള്ളിയത്.
അതീവ ഗൗരവമുള്ള ആരോപണങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. അന്ന് അന്വേഷണവും നിർണായകമായ ഘട്ടത്തിലായിരുന്നുവെന്ന് ജാമ്യം അനുവദിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പീഡനരംഗം ചിത്രീകരിച്ച മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താത്ത സാഹചര്യത്തിൽ ഇവ ഭാവിയിൽ നടിക്ക് ഒരു ഭീഷണിയായി നിലനിൽക്കുമെന്നുമുള്ള കാര്യമാണ് അന്ന് ജാമ്യ ഹരജി തള്ളുേമ്പാൾ കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ, തെളിവുകൾ കണ്ടെത്താനാവാത്തത് പ്രോസിക്യൂഷെൻറ പരാജയമാണെന്നിരിക്കെ അതിെൻറ പേരിൽ ഹരജിക്കാരെൻറ ജാമ്യം തള്ളരുെതന്ന വാദത്തിനായിരുന്നു ഇത്തവണ മുൻഗണന കിട്ടിയത്.
നടൻ, വിതരണക്കാരൻ, നിർമാതാവ്, തിയറ്റർ ഉടമ എന്നീ നിലകളിൽ സിനിമ മേഖലയിൽ സമ്പൂർണ സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യതയും കോടതി നേരേത്ത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വിചാരണയിൽ ഇടപെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുടെ പേരിൽ ഹരജിക്കാരനെ കൂടുതൽ കാലം ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതിനോട് കോടതി ഇത്തവണ യോജിച്ചില്ല. ഹൈകോടതി മുമ്പാകെ എത്തിയ ജാമ്യ ഹരജികളിൽ മൂന്നാമത്തേതിലാണ് ദിലീപിന് അനുകൂല വിധിയുണ്ടായത്. നേരേത്ത രണ്ട് ജാമ്യ ഹരജികൾ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.