അമ്മക്ക് എന്ത് നിലപാടും എടുക്കാം; സർക്കാർ ഇരക്കൊപ്പം -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: 'അമ്മ'യിൽ ഏത് എം.പിയും എം.എൽ.എയും ഉണ്ടായാലും സർക്കാർ ഇരക്കൊപ്പമായിരിക്കുമെന്ന് സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മയുടെ ആഭ്യന്തര കാര്യമാണെന്നും കടകംപള്ളി പറഞ്ഞു. 

സ്വതന്ത്ര സംഘടനയായ അമ്മക്ക് എന്ത് നിലപാട് വേണമെങ്കിലും എടുക്കാം. കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യം ഉൾകൊള്ളുന്ന സമീപനമാണ് അമ്മയിലെ അംഗങ്ങൾ സ്വീകരിക്കേണ്ടത്. ഈ വിഷയത്തിൽ സർക്കാറിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. 


 

Tags:    
News Summary - Actress Resignation: Minister Kadakampally Surendran -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.