ന്യൂഡൽഹി: ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന 100 സമ്പന്നരുടെ ഫോബ്സ് പട്ടികയിൽ സൽമാൻഖാനും അക്ഷയ്കുമാറും. അക്ഷയ്കുമാർ 76ാം സ്ഥാനത്തും സൽമാൻഖാൻ 82ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. 276 കോടി രൂപയാണ് അക്ഷയ്കുമാറിന് കഴിഞ്ഞവർഷം പ്രതിഫലമായി ലഭിച്ചത്.
സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങളാണ് കഴിഞ്ഞ വർഷം അക്ഷയ്കുമാർ അവതരിപ്പിച്ചത്. പാഡ്മാൻ, ടോയ്ലറ്റ് എക് പ്രേംകഥ തുടങ്ങിയ സിനിമകൾ രാജ്യത്ത് സാമൂഹികമായ പല മാറ്റങ്ങൾക്കും കാരണമായി. അതോടൊപ്പം ഇരുപതോളം ബ്രാൻഡുകളുടെ പരസ്യങ്ങളിലും അക്ഷയ് തിളങ്ങി. ഇതാണ് അക്ഷയ്കുമാറിെന സമ്പന്നരുടെ പട്ടികയിൽ ഇടംനേടാൻ ഇടയാക്കിയെതന്നും ഫോബ്സ് മാഗസിൻ തന്നെ വ്യക്തമാക്കി.
258 കോടി രൂപയാണ് സൽമാെൻറ കഴിഞ്ഞ വർഷത്തെ പ്രതിഫലം. േബാളിവുഡ് മുൻനിര താരമായ സൽമാൻ കഴിഞ്ഞവർഷം തിളങ്ങിയത് ടൈഗർ സിന്ദ ഹേ എന്ന ചിത്രത്തിലൂടെയാണ്. ഇൗ ചിത്രത്തിെൻറ വമ്പൻ ഹിറ്റിന് കാരണം സൽമാനാണ്. ഇതിനുപുറമേ സുസുകി മോേട്ടാർസൈക്കിൾസ്, േക്ലാറോമിൻറ് ഗം എന്നിവയുടെ പരസ്യത്തിൽനിന്ന് ലഭിച്ച വൻ പ്രതിഫലമാണ് സൽമാന് പട്ടികയിൽ ഇടംനേടിക്കൊടുത്തതെന്നും മാഗസിൻ പറയുന്നു.
1949.6 കോടി രൂപ പ്രതിഫലം വാങ്ങിയ അമേരിക്കൻ ബോക്സറായ മേയ്വെതറാണ് ലോകത്ത് ഏറ്റവും വലിയ സമ്പന്ന താരമായി ഫോബ്സ് പട്ടിക വിലയിരുത്തിയത്. നടൻ ജോർജ് ക്ലൂണി രണ്ടാമതും ടെലിവിഷൻ താരമായ കൈയ്ലി ജെന്നർ മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. ആദ്യത്തെ 10 സ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്ത് ലയണൽ മെസ്സിയും പത്താം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും 23ാം സ്ഥാനത്ത് റോജർ ഫെഡററും ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.