കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം മുൻകൂട്ടി എടുത്തതാണെന്ന് തെളിയിച്ച് ‘അമ്മ’ വാർഷിക റിപ്പോർട്ട്. ജൂൺ 24ന് കൊച്ചിയിൽ നടന്ന ജനറൽ ബോഡിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. അതേസമയം, വിഷയം അജണ്ടയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
റിപ്പോർട്ടിെൻറ ആറാം പേജിലാണ് ദിലീപിെനതിരായ നടപടി സംബന്ധിച്ച പരാമർശമുള്ളത്. ‘അമ്മയുടെ അംഗമായ ദിലീപിനെ ചില പ്രത്യേക സാഹചര്യങ്ങളിൽ അവയ്ലബിൾ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽെവച്ച് അംഗത്വം റദ്ദുചെയ്യാൻ തീരുമാനമെടുത്തു. തുടർന്ന് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഈ നടപടി മരവിപ്പിച്ച് െവക്കാനും കൂടുതൽ നിയമ സാധുതകൾക്കായി ഇതിെൻറ തുടർ നടപടികളെല്ലാം വാർഷിക പൊതുയോഗത്തിെൻറ പരിഗണനക്ക് മാറ്റിവെക്കുകയും ചെയ്തു’ എന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിനുശേഷം എക്സിക്യൂട്ടിവ് കമ്മിറ്റി ചേരാതിരുന്നതിനാൽ സംഘടന ചട്ടം പൂർത്തിയാക്കാനായില്ലെന്ന വാദമാണ് ജനറൽ ബോഡിയിൽ ഭാരവാഹികൾ ഉന്നയിച്ചത്.
തുടർന്നാണ് ദിലീപിനെതിരായ നടപടി പുനഃപരിശോധിക്കണമെന്നും തിരിച്ചെടുക്കണമെന്നുമുള്ള അഭിപ്രായമുണ്ടായത്. നടി ഊർമിള ഉണ്ണിയാണ് വിഷയം ഉന്നയിച്ചത്. എതിർപ്പ് ഭയന്ന് അജണ്ടയിൽ വിഷയം ഉൾപ്പെടുത്താതെ മുൻകൂട്ടി തീരുമാനിച്ചപ്രകാരം ഊർമിള ഉണ്ണിയിലൂടെ വിഷയം ചർച്ചക്കെത്തിക്കുകയായിരുെന്നന്നാണ് സൂചന. ദിലീപിനെതിരായ നടപടിക്കുശേഷം എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയെന്ന കാര്യത്തിലും സംശയങ്ങൾ ബാക്കിയാണ്.
പരസ്യമായി പ്രതികരിച്ച പൃഥ്വിരാജും ഡബ്ല്യു.സി.സി അംഗമായ രമ്യ നമ്പീശനും ഉൾപ്പെടുന്ന എക്സിക്യൂട്ടിവിൽ വിഷയം വീണ്ടും ചർച്ച ചെയ്തിരുന്നെങ്കിൽ വലിയ പ്രതിഷേധം അന്നേ ഉണ്ടാകുമായിരുന്നു.
ഇവരില്ലാതെ ഏതെങ്കിലും കമ്മിറ്റി ചേർന്നോയെന്ന കാര്യത്തിലും വ്യക്തതയില്ല. ദിലീപിനെ തിരികെ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരവാഹികൾ പ്രവർത്തിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. നടിയെ ആക്രമിച്ച സംഭവത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നുപോലും റിപ്പോർട്ടിൽ പറയുന്നില്ല.
അമ്മ എന്ന പേരു മാറ്റണം
കോഴിക്കോട്: പവിത്രമായ അമ്മ എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് താരസംഘടനയെ സർക്കാർ വിലക്കണെമന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ. ചില എ സർട്ടിഫിക്കറ്റ് പടങ്ങളിലെ ആഭാസവേഷങ്ങൾ നിത്യജീവിതത്തിൽ ആടുന്നവരുടെ സംഘടനയെ അമ്മ എന്നു വിശേഷിപ്പിക്കുന്നതിൽനിന്ന് മാറി എ.എം.എം.എ എന്നു വിളിക്കാൻ മാധ്യമങ്ങൾ തയാറാകണം. സംഘടനയിൽ തുടരുന്ന നടിമാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.