തോക്ക് കൈവശം വെച്ച കേസ്; സൽമാൻ ഖാൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

ജോധ്പൂർ: ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിൽ നേരിട്ട് ഹാജരാകണമെന്ന് നടൻ സൽമാൻ ഖാനോട് ജോധ്പൂർ ജില്ലാ കോടതി. ജൂലൈ ആറിന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നും 20000 രൂപ ബോണ്ടിൽ ജാമ്യം നേടണമെന്നും കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുമ്പോൾ സൽമാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല. 

കേസിൽ സൽമാൻ ഖാനെ ജോധ്പൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ ജോധ്പൂർ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. 1988 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തിൽ ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതാണ് കേസ്. 

Tags:    
News Summary - Arms case: Salman asked to appear before Jodhpur court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.