ജാതി പരാമർശം: സൽമാനെതിരായ കേസുകളിൽ തുടർനടപടി വിലക്കി

ന്യൂഡൽഹി: വാല്​മീകി സമുദായത്തിൽപെട്ടവരെ ജാതീയമായി അധിക്ഷേപി​െച്ചന്ന കേസിൽ ബോളിവുഡ്​ താരം സൽമാൻ ഖാനെതിരായ ക്രിമിനൽ കേസ്​ നടപടികളും ​അന്വേഷണവും സുപ്രീം കോടതി സ്​റ്റേ ചെയ്​തു. ‘ടൈഗർ സിന്ദാഹെ’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ വാല്​മീകി സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരി​െച്ചന്നാണ്​ കേസ്​.

സൽമാനെതിരെ ഡൽഹി, ഗുജറാത്ത്​, രാജസ്​ഥാൻ, മുംബൈ എന്നിവിടങ്ങളിൽ ​കേസെടുത്തിട്ടുണ്ടെന്നും ഇത്​ റദ്ദാക്കണമെന്നും അഭിഭാഷകൻ ആവ​ശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജൂലൈ 23ന്​ മുമ്പ്​ സംസ്​ഥാനങ്ങൾ നിലപാട്​ അറിയിക്കണമെന്ന്​ കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷനും ഇടപെട്ടിരുന്നു. 

'ടൈഗർ സിന്ദാ ഹേ, എന്ന സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റിയാലിറ്റി ഡാൻസ് ഷോക്കിടെയാണ് സൽമാൻ 'ഭാംങ്കി' പരാമർശം നടത്തിയത്. നൃത്തത്തിലുള്ള തന്‍റെ കഴിവിനെ കുറിച്ച് പറയുന്നതിനിടെ 'ഭാംങ്കി' എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. 

താരത്തിന്‍റെ പരാമർശത്തിനെതിരെ സഫായ് കർമചാരി കമീഷൻ മുൻ ചെയർമാൻ ഹർണം സിങ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം തേടി പൊലീസ് സൽമാന് നോട്ടീസ് അയച്ചിരുന്നു. 'ഭംങ്കി' എന്ന പ്രയോഗം ലോകത്തിലെ വാൽമീകി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ഹർണം സിങ് ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - 'bhangi' Statement: Supreme Court stays proceeding against Salman Khan -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.