ബി.ജെ.പിയോടൊപ്പമില്ല -രജനീകാന്ത് 

ചെന്നൈ: രാഷ്ട്രീയത്തിൽ ബി.ജെ.പിയോടൊപ്പമില്ലെന്ന് നടൻ രജനീകാന്ത്. തനിക്ക് പിന്നിൽ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാൽ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു.  രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബി.ജെ.പിയെ തള്ളി രംഗത്തുവരുന്നത്. 

ഇനി തന്‍റെ പിന്നിൽ ജനങ്ങൾ അണിനിരക്കും. ബി.ജെ.പിയുമായി ചേരുമോ എന്ന് എത്ര തവണ ചോദിച്ചാലും തന്‍റെ ഉത്തരം ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പെരിയാറിന്‍റെ പ്രതിമ തകർത്തത് പ്രാകൃതമാണ്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. തമിഴ്നാട് മതമൈത്രിയുള്ള സംസ്ഥാനമാണ്. തമിഴ്നാട് പൊലീസ് തന്നെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാതെ നോക്കുമെന്ന് തനിക്കുറപ്പുണ്ടെന്നുമാണ് രാമ രാജ്യ രഥയാത്രയെ കുറിച്ചുള്ള ചോദ്യത്തിന് രജനിയുടെ മറുപടി. 

Tags:    
News Summary - BJP is behind, but I say God is behind me- Rajnikanth-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.