ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിലെ വിധിക്കെതിരെ സൽമാൻ ഖാൻ നൽകിയ അപ്പീൽ ഹരജി വാദം കേൾക്കുന്നതിനായി മാറ്റി. ജൂലൈ 17ലേക്കാണ് ജോധ്പുര്‍ കോടതി മാറ്റിയത്.
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സൽമാൻ ഖാന് അഞ്ചു വർഷം തടവും പതിനായിരം രൂപ പിഴയും രാജസ്ഥാനിലെ ജോധ്പുര്‍ വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം, കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ വിചാരണ കോടതി വെറുതെവിട്ടു.
കോടതി വിധിയെ തുടർന്ന് ജോധ്പുർ സെൻട്രൽ ജയിലിൽ രണ്ട് ദിവസം ശിക്ഷ അനുഭവിച്ച സൽമാന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. 1998ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 വർഷത്തിന് ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. രണ്ടു കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ കേസിൽ 1998ലും 2006ലും 2007ലും 18 ദിവസം 52കാരനായ സൽമാൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വംശനാശത്തിന്‍റെ വക്കിലെത്തിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമ വിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്തെന്നാണ് സല്‍മാന്‍ ഖാനെതിരായ കേസ്. ബാക്കി താരങ്ങള്‍ സല്‍മാനോടൊപ്പം ഉണ്ടായിരുന്നതിനാലാണ് കേസിലകപ്പെട്ടത്. ‘ഹം സാത് സാത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.