ഹൈദരദബാദ്: മലയാളത്തിലെ മെഗാഹിറ്റ് ചിത്രമായ ലൂസിഫറിെൻറ പകർപ്പാവകാശം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ് ജീവി സ്വന്തമാക്കിയിട്ട് കാലം കുറച്ചായി. മലയാളത്തിൽ മോഹൻലാൽ ചെയ്ത സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവിെൻറ വേഷത്തിൽ ചിരഞ്ജീവി തന്നെയെത്തുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
സാഹോ സിനിമയടെ സംവിധായകനായ സുജീതാണ് തെലുങ്ക് റീമേക്ക് ഒരുക്കുക എന്നാണ് വിവരം.ലൂസിഫറിൽ സംവിധായകൻ കൂടിയായ പ്രഥ്വിരാജ് ചെയ്തിരുന്ന വേഷത്തിൽ ആരെത്തുമെന്നത് തീരുമാനമായിട്ടില്ല.
ജീവിതത്തിലും രാഷ്ട്രീയക്കാരനായി കളം നിറഞ്ഞ താരമാണ് ചിരഞ്ജീവി. 2008ൽ സ്വന്തമായി പ്രജാരാജ്യം എന്ന പാർട്ടി രൂപീകരിച്ചിരുന്നു. തുടർന്ന് സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച ചിരഞ്ജീവി രാജ്യസഭയിലെത്തുകയും രണ്ടാം യു.പി.എ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയാകുകയും ചെയ്തിരുന്നു. കുറച്ചുകാലമായി ചിരഞ്ജീവിയെ കോൺഗ്രസ് വേദികളിൽ കാണാറില്ല എന്ന ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.