തൃശൂർ: ആലുവ സബ് ജയിലിൽ തടവിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാൻ എത്തുന്നവരെ നിയന്ത്രിക്കുന്നത് അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാനാണെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സബ് ജയിൽ സൂപ്രണ്ടിൽനിന്ന് വിശദീകരണം തേടി. മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. സലിം ഇന്ത്യ സമർപ്പിച്ച പരാതിയിലാണ് നടപടി. അതേസമയം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കോടതിയിൽനിന്നുതന്നെ പരിഹാരം കാണണമെന്ന് കമീഷൻ പരാതിക്കാരനെ അറിയിച്ചു. തൃശൂർ സിറ്റിങ്ങിലാണ് പരാതി ലഭിച്ചത്.
ദിലീപിനെതിരായ അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കാനാെണന്ന സലിമിെൻറ പരാതിയിൽ കമീഷൻ നേരേത്ത ആലുവ റൂറൽ എസ്.പിയിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് ലഭിച്ചില്ല. റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് റൂറൽ എസ്.പിയോട് കമീഷൻ ആവശ്യപ്പെട്ടു. കേസ് നവംബർ 17ന് തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.