കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യ ഹരജി തിങ്കളാഴ്ച ഹൈകോടതിയിൽ സമർപ്പിക്കാനിടയില്ല. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കൂടി കിട്ടാനുെണ്ടന്നും അത് ലഭ്യമാക്കിയിേട്ട ജാമ്യഹരജി നൽകൂവെന്നും അഭിഭാഷകനായ ബി. രാമൻപിള്ള പറഞ്ഞു. അതേസമയം, ദിലീപിെൻറ റിമാൻഡ് കാലാവധി ചൊവ്വാഴ്ച പൂർത്തിയാകാനിരിക്കെ തിങ്കളാഴ്ചക്ക് ശേഷമുള്ള ഏത് ദിവസവും ജാമ്യ ഹരജി ഹൈകോടതിയുടെ പരിഗണനക്കെത്തിയേക്കും.
ദിലീപ് നേരേത്ത സമർപ്പിച്ച ജാമ്യ ഹരജി ശക്തമായ പരാമർശങ്ങളോെട ഹൈകോടതി തള്ളിയിരുന്നു. അന്ന് ദിലീപിന് വേണ്ടി സീനിയർ അഭിഭാഷകൻ ഹാജരായിരുന്നു. ഇദ്ദേഹത്തിന് പകരം സീനിയർ അഭിഭാഷകൻ തന്നെയായ രാമൻപിള്ളയാകും ഇനി ഹാജരാവുക. ആദ്യ ജാമ്യ ഹരജി തള്ളുേമ്പാൾ കോടതി പരാമർശിച്ച ഘടകങ്ങളിൽ മാറ്റമുണ്ടായെന്നതാകും പുതിയ ജാമ്യ ഹരജിയിൽ ചൂണ്ടിക്കാട്ടുക. മാറിയ സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദമാകും ഉയർത്തുക. ദിലീപിെൻറ ഡ്രൈവറും മാനേജരുമായ അപ്പുണ്ണി ഒളിവിലായതിനാൽ ചോദ്യം ചെയ്യാൻ കഴിയാതിരുന്നതും പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്തിയിട്ടില്ലാത്തതുമാണ് കോടതി മുമ്പാെക സർക്കാർ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. ഇതിൽ പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യ ജാമ്യഹരജി തള്ളിയശേഷം ഒന്നാം പ്രതി ഫോണും മെമ്മറി കാർഡും ഏൽപ്പിച്ചുവെന്ന് പറയുന്ന അഭിഭാഷകരായ പ്രതീഷ് ചാക്കോെയയും ജൂനിയർ രാജു ജോസഫിെനയും പൊലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ, ഫോണും മെമ്മറി കാർഡും നശിപ്പിച്ചുവെന്ന മൊഴിയാണ് അഭിഭാഷകർ നൽകിയത്. പൊലീസ് മൊഴി വിശ്വസിക്കുന്നില്ലെങ്കിലും ഇവ രണ്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അപ്പുണ്ണിയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി. നേരേത്ത ജാമ്യം നിഷേധിക്കാൻ ചൂണ്ടിക്കാട്ടിയ രണ്ട് കാരണങ്ങൾ ഇപ്പോൾ നിലവിലില്ല എന്നതാണ് സ്ഥിതി. അതേസമയം, കേസ് ഡയറിക്ക് പുറമെ ദിലീപിനെതിരായ ശക്തമായ പുതിയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ടെങ്കിൽ അതാകും ജാമ്യ ഹരജിയിൽ ഇനി നിർണായകമാവുക. രണ്ട് പേരുടെ അറസ്റ്റ് കൂടി നടക്കാനുണ്ടെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. അഭ്യൂഹം ശരിയാണെങ്കിൽ ഇൗ അറസ്റ്റുകൾ ജാമ്യ ഹരജിയെ എങ്ങനെ ബാധിക്കുമെന്നതും പ്രസക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.