ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍

പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ബോട്ടിലേക്ക് കയറാന്‍ കഴിയാത്ത സ്ത്രീകൾക്ക് മുതുക് ചവിട്ടുപടിയാക്കിയ വേങ്ങരയിലെ മത്സ്യത്തൊഴിലാളിയായ ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ജൈസലിന്‍റെ വീടിന്‍റെ അവസ്ഥയും ജീവിതത്തെപ്പറ്റിയുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നിയെന്നും അദ്ദേഹം കുറിച്ചു. 

വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകാൻ ഞാനാഗ്രഹിക്കുന്നു..

ഈ വിവരം ഞാൻ ജൈസലിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നെ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസൽ ഫോൺ 8943135485) തന്റെ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മാതൃഭൂമി ചാനലിലൂടെ ജൈസലിന്റെ വീടിന്റെ അവസ്ഥയും ജീവിതത്തെപ്പറ്റിയുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാൽ കഴിയുന്ന പങ്ക് കൊടുത്തിട്ടുണ്ടെങ്കിലും.. ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജൈസലിന്റെ കുടും ബത്തിന് ഇങ്ങനൊരു ചെറിയ സമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് ഞാൻ കരുതുന്നു.. നമ്മുടെ നാട്ടിലെ നൻമ്മയുടെ പ്രതീകങ്ങളായ മൽസ്യത്തൊഴിലാളികളുടെ മുന്നിലും..ആര്‍ദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..

Tags:    
News Summary - Director Vinayan Help jaisal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.